• Latest News

    Monday, April 24, 2017

    മഞ്ചേരിയില്‍ കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
    Monday, April 24, 2017
    1:21:00 PM

    കാസര്‍കോട്: മഞ്ചേരി കാരാപ്പറമ്പിലെ ക്വാര്‍ട്ടേഴ്‌സില്‍ കൊല്ലപ്പെട്ട ബെള്ളൂര്‍ നെട്ടണിഗെ കക്കബട്ടു എടോണി ഹൗസിലെ ഹസൈനാര്‍ ആഷിഖി(28)ന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.[www.malabarflash.com]

    മഞ്ചേരിയില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച വൈകിട്ട് ആറരക്കാണ് എടോണിയിലെ വീട്ടിലെത്തിച്ചത്. മയ്യത്ത് രാത്രിയോടെ നെട്ടണിഗെ എടോണി ബിലാല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

    സംഭവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വിദ്യാനഗര്‍ സ്‌റ്റേഷനില്‍ കീഴടങ്ങിയ പ്രതി മൊഗ്രാല്‍ കൊപ്പളത്തെ നവാസി(20)നെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച വൈകിട്ട് വിദ്യാനഗര്‍ സ്‌റ്റേഷനിലെത്തിയാണ് മഞ്ചേരി പോലീസ് നവാസിനെ കസ്റ്റഡിയില്‍ വാങ്ങിയത്.

    കാരാപ്പറമ്പിലെ ഫേമസ് ഫുഡ്‌പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. ആഷിഖ്‌ ഒന്നര വര്‍ഷമായും നവാസ് ഒരു മാസം മുമ്പുമാണ് ഇവിടെ ജോലിക്ക് കയറിയത്. ഓട്ടോ റിക്ഷ മാറ്റിയിടുന്നതുമായി ബന്ധപ്പെട്ട നിസാരതര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് വിവരം. മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കഴുത്ത് കുത്തിയാണ് 
    കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് കൊല നടന്നത്. കൊലക്ക് ശേഷം സ്‌കൂട്ടറില്‍ മഞ്ചേരി വിട്ട നവാസ് ഞായറാഴ്ച രാവിലെ വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നവാസ് രക്ഷപ്പെടാന്‍ ഉപയോഗിച്ച കെ.എല്‍ 14 ക്യു 8820 നമ്പര്‍ സ്‌കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മഞ്ചേരിയില്‍ കൊല്ലപ്പെട്ട ആഷിഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top