• Latest News

    Sunday, April 23, 2017

    മഞ്ചേരിയില്‍ കാസര്‍കോട് സ്വദേശിയെ കൊലപ്പെടുത്തിയത് ഓട്ടോ പാര്‍ക്ക് ചെയ്യുന്നതിനെചൊല്ലിയുളള തര്‍ക്കം; പ്രതി പിടിയില്‍
    Sunday, April 23, 2017
    4:30:00 PM

    കാസര്‍കോട്: ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ ഓട്ടോ റിക്ഷ പാര്‍ക്ക് ചെയ്യുന്നതിനെചൊല്ലി തര്‍ക്കമാണ് പഞ്ചായത്തിലെ പള്ളപ്പാടി എടോണിയില്‍ അബ്ദുള്ളക്കുഞ്ഞി ഹാജിയുടെ മകന്‍ ഹസൈനാര്‍ ആഷിഖിന്റെ (22) കൊലപാതകത്തിന് കാരണം.[www.malabarflash.com] 

    കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതി മൊഗ്രാലിലെ അഹമ്മദ് നവാസ് കാസര്‍കോട്ടെത്തുകയും വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

    മഞ്ചേരിയിലെ കാറ്ററിംഗ് സര്‍വ്വീസില്‍ കാസര്‍കോട് സ്വദേശികളായ നിരവധി പേര്‍ ജോലി ചെയ്യുന്നുണ്ട്. ചപ്പാത്തി നിര്‍മ്മാണവും കാറ്ററിംഗ് സര്‍വ്വീസിന്റെ ഭാഗമായുണ്ട്. ആഷിഖും നവാസും ഉള്‍പ്പെടെ നാലു സുഹൃത്തുക്കള്‍ ഒന്നിച്ചാണ് താമസം. 

    ശനിയാഴ്ച രാത്രി 9.30 മണിയോടെ സുഹൃത്തുക്കള്‍ തമ്മില്‍ മഞ്ചേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാരാപറമ്പിലെ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ ഓട്ടോ റിക്ഷ പാര്‍ക്ക് ചെയ്യുന്നതിനെചൊല്ലിയുണ്ടായ വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ നവാസ് കത്തിയെടുത്ത് ആഷിഖിന്റെ കഴുത്തിന് കുത്തുകയായിരുന്നു. മറ്റു രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്ന് ആഷിഖിനെ മഞ്ചേരി സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
    കൊലയ്ക്ക് ശേഷം നവാസ് സുഹൃത്തിന്റെ സ്‌കൂട്ടറെടുത്ത് റെയില്‍വേസ്റ്റേഷനിലെത്തി കാസര്‍കോട്ടേക്ക് വണ്ടി കയറുകയായിരുന്നു.
    കാസര്‍കോട്ടെത്തിയ പ്രതി വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങോത്ത് കസ്റ്റഡിയിലെടുത്ത പ്രതിയെ മഞ്ചേരി പോലീസിന് കൈമാറി.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മഞ്ചേരിയില്‍ കാസര്‍കോട് സ്വദേശിയെ കൊലപ്പെടുത്തിയത് ഓട്ടോ പാര്‍ക്ക് ചെയ്യുന്നതിനെചൊല്ലിയുളള തര്‍ക്കം; പ്രതി പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top