• Latest News

    Wednesday, April 12, 2017

    15 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്സില്‍ കൂള്‍ബാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍
    Wednesday, April 12, 2017
    11:54:00 AM

    തിരൂര്‍: പത്താംക്ലാസ് പരീക്ഷ എഴുതിയിരിക്കുന്ന 15 വയസ്സുകാരിയെ പ്രലോഭിപ്പിച്ച് വയനാട്ടില്‍ കൊണ്ടുപോയി ലോഡ്ജുമുറിയില്‍വെച്ച് പീഡിപ്പിച്ച കേസ്സില്‍ കല്‍പ്പറ്റ സ്വദേശിയും മലപ്പുറം ഒതുക്കുങ്ങലില്‍ താമസക്കാരനുമായ യുവാവ് അറസ്റ്റിലായി.[www.malabarflash.com]

    കല്‍പ്പറ്റ സ്വദേശി സതീഷ് എന്ന മുഹമ്മദ് ഷെരീഫി (26)നെയാണ് തിരൂര്‍ സി.ഐ. എം.കെ. ഷാജി അറസ്റ്റുചെയ്തത്. വയനാട്ടില്‍നിന്നെത്തി ഇസ്ലാംമതം സ്വീകരിച്ച സതീഷ് ഒതുക്കുങ്ങലിലുള്ള യുവതിയെ വിവാഹം കഴിക്കുകയും കൂള്‍ബാറില്‍ ജോലി ചെയ്തുവരികയുമാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് ഒരുകുട്ടിയുണ്ട്. 

    കൂള്‍ബാറിലെത്താറുണ്ടായിരുന്ന വിദ്യാര്‍ഥിനിയുമായി ഉണ്ടാക്കിയെടുത്ത സൗഹൃദം മുഹമ്മദ് ഷെരീഫ് ചൂഷണം ചെയ്യുകയും പെണ്‍കുട്ടിയെ വയനാട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. പോക്‌സോ പ്രകാരമാണ് അറസ്റ്റ്. മലപ്പുറം മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്‌ചെയ്തു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്സില്‍ കൂള്‍ബാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top