• Latest News

    Thursday, April 13, 2017

    ചക്ക കൊണ്ട് വിഭവങ്ങളൊരുക്കി അജാനൂര്‍ സി.ഡി.എസ് കുടുംബശ്രീ പ്രവര്‍ത്തകര്‍
    Thursday, April 13, 2017
    12:02:00 AM

    കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ത്രിദിന വിഷുച്ചന്തയും ചക്കഫെസ്റ്റും ശ്രദ്ധേയമായി.[www.malabarflash.com]

    പ്രകൃതിയിലെ സുലഭമായ ചക്കപ്പഴം കൊണ്ട് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി ചക്ക ഫെസ്റ്റില്‍ നടന്ന പ്രദര്‍ശനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
    സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.വി.രാഘവന്‍, ബഷീര്‍ വെള്ളിക്കോത്ത്, കെ.സതി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുജാത പ്രസംഗിച്ചു.
    ചക്കപപ്പടം, ചക്കഉണ്ണിയപ്പം, ചക്കവറുത്ത ഉപ്പേരി, ചക്കപായസം, ചക്കമൂട, ചക്കഎലിശ്ശേരി, ചക്കമോളീസം, തുടങ്ങിയ വിഭവങ്ങളാണ് ചക്ക ഫെസ്റ്റില്‍ ഒരുക്കിയത്.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചക്ക കൊണ്ട് വിഭവങ്ങളൊരുക്കി അജാനൂര്‍ സി.ഡി.എസ് കുടുംബശ്രീ പ്രവര്‍ത്തകര്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top