• Latest News

    Thursday, April 13, 2017

    വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ശ​രി​വ​ച്ചു
    Thursday, April 13, 2017
    12:20:00 AM

    കൊ​ച്ചി: ആ​റന്‍മു​ള നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു വി​ജ​യി​ച്ച വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​നെ​തി​രേ പ​ത്ത​നം​തി​ട്ട ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ആ​ർ. സോ​ജി ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യാ​ണ് ഉ​ത്ത​ര​വ്.[www.malabarflash.com]

    നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യ്ക്കൊ​പ്പം വീ​ണാ ജോ​ർ​ജ് ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ സ്വ​ത്തു​വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നും സാ​മു​ദാ​യി​ക പ്രീ​ണ​നം ന​ട​ത്തി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ച്ചെ​ന്നു​മാ​ണു ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചി​രു​ന്ന​ത്. വീ​ണാ ജോ​ർ​ജ് പ്രാ​ർ​ഥി​ക്കു​ന്ന ചി​ത്രം സാ​മു​ദാ​യി​ക പ്രീ​ണ​ന​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​ച​രി​പ്പി​ച്ചെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

    ഹ​ർ​ജി പ​രി​ഗ​ണി​ച്ച ഹൈ​ക്കോ​ട​തി കേ​സി​ൽ വീ​ണാ ജോ​ർ​ജി​നെ​തി​രേ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​നി​ഷ്ഠ​മാ​യി തെ​ളി​യി​ക്കാ​ൻ ഹ​ർ​ജി​ക്കാ​ര​നു ക​ഴി​ഞ്ഞി​ല്ലെ​ന്നു വി​ല​യി​രു​ത്തി ഹ​ർ​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ശ​രി​വ​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top