• Latest News

  Wednesday, April 5, 2017

  കണ്ണൂരിൽ ബിജെപി നേതാവിന് വെട്ടേറ്റ സംഭവം: മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ
  Wednesday, April 5, 2017
  12:18:00 AM

  ക​ണ്ണൂ​ർ: ത​ളാ​പ്പ് ഭ​ജ​ന​മു​ക്കി​ൽ ബി​ജെ​പി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സു​ശീ​ൽ​കു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രാ​യ മൂ​ന്നു​പേ​രെ അ​റ​സ്റ്റു​ ചെ​യ്ത​താ​യി ജി​ല്ലാ പോ​ലീ​സ് മേധാവി ജി.​ശി​വ​വി​ക്രം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.[www.malabarflash.com]

  പോ​പ്പു​ല​ർ ഫ്ര​ണ്ട് ചാ​ലാ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പ​യ്യാ​ന്പ​ലം പ​ഞ്ഞി​ക്കീ​ൽ ബൈ​ത്തു​ൽ​ഹാ​റി​ൽ കെ.​പി.​ഷി​റാ​സ് (28), കാ​ന്പ​സ് ഫ്ര​ണ്ട് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ഞ്ഞി​ക്കീ​ൽ മ​ർ​ജാ​സി​ൽ എ​ൽ.​വി.​മു​ഹ​മ്മ​ദ് ജ​ൻ​ഫ​ർ (23), മു​ണ്ടേ​രി ക​ച്ചേ​രി​പ്പ​റ​ന്പി​ലെ റാ​ഫി​യ​ത്ത് മ​ൻ​സി​ലി​ൽ മെ​ഹ​റൂ​ഫ് (20) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ ഡി​വൈ​എ​സ്പി പി.​പി.​സ​ദാ​ന​ന്ദ​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ടൗ​ൺ സി​ഐ​യു​ടെ ചു​മ​ത​ല​യു​ള്ള പി.​സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ചൊവ്വാഴ്ച പു​ല​ർ​ച്ചെ അ​റ​സ്റ്റു​ ചെ​യ്ത​ത്.

  മാ​ർ‌​ച്ച് എട്ടിന് ​രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭ​ജ​ന​മു​ക്കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സു​ശീ​ൽ​കു​മാ​ർ, പി.​വി.​ശി​വ​ദാ​സ​ൻ, എ.​എ​ൻ.​മി​ഥു​ൻ എ​ന്നി​വ​രെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. വ​യ​റി​നും കൈ​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ശീ​ൽ​കു​മാ​ർ ഇ​പ്പോ​ൾ മം​ഗ​ളൂ​രു തേ​ജ​സ്വി​നി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. കേ​സി​ൽ ഒ​ൻ​പ​ത് പ്ര​തി​ക​ളു​ണ്ടെ​ന്നും ബാ​ക്കി​യു​ള്ള​വ​ർ വൈ​കാ​തെ പി​ടി​യി​ലാ​കു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

  പ്ര​തി​ക​ൾ ചാ​ലാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​താ​യു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​രു​ന്നു. വെ​ഹി​ക്കി​ൾ സൂ​പ്പ​ർ ഇം​പോ​സി​ഷ​ൻ ടെ​ക്നി​ക്ക് ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഡി​യോ സ്കൂ​ട്ട​റി​ലാ​ണ് ഇ​വ​ർ വ​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി. സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചാ​ലാ​ട് ഭാ​ഗ​ത്തു​ള്ള നി​ര​വ​ധി സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചോ​ദ്യം ചെ​യ്യു​ക​യു​മു​ണ്ടാ​യി. അ​തി​നി​ടെ, സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ​തു​കൊ​ണ്ടാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​ണ്ണൂ​ർ ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പി​ന്നീ​ട് വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു.

  തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഫെ​ബ്രു​വ​രി 20ന് ​ക​ണ്ണൂ​ർ കോ​ള​ജ് ഓ​ഫ് കോ​മേ​ഴ്സി​ൽ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​രും കാ​ന്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​താ​യി സൂ​ച​ന ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​വി​ടെ​യു​ള്ള കാ​ന്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ മൊ​ഴി​യെ​ടു​ത്തു. ഇ​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. 

  കോ​ള​ജി​ൽ പ​ല​പ്പോ​ഴും എ​ബി​വി​പി- കാ​ന്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കാ​റു​ണ്ടെ​ന്നും പി​ന്നീ​ട് ഭ​ജ​ന​മു​ക്ക് കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ആ​യു​ധ​വു​മാ​യി എ​ത്താ​റു​ണ്ടെ​ന്നും ഇ​വ​ർ മെൊ​ഴി ന​ല്കി. ഇ​വ​രു​ടെ മൊ​ഴി​യും സൈ​ബ​ർ വി​ശ​ക​ല​ന​വു​മാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ ഇ​ട​യാ​ക്കി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച മൂ​ന്ന് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ​രി​ശോ​ധ​ന​യി​ൽ ഇ​വ​യി​ൽ​നി​ന്ന് ര​ക്ത​ക്ക​റ​യും ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

  പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് വ​ള​പ​ട്ട​ണ​ത്ത് ലോ​റി ഡ്രൈ​വ​റേ​യും ക്ലീ​ന​റേ​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​തും ഇ​വ​രു​ടെ സം​ഘ​മാ​ണെ​ന്ന് വ്യ​ക്ത​മാ​യി. വ​ള​പ​ട്ട​ണ​ത്ത് ന​ട​ന്ന ര​ണ്ട് അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പി​ടി​കൂ​ടി​യ​വ​ർ​ക്കും ഈ ​സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

  ടൗ​ൺ അ​ഡീ​ഷ​ണ​ൽ എ​സ്ഐ ഷാ​ജി പ​ട്ടേ​രി, ക​ൺ​ട്രോ​ൾ റൂം ​എ​സ്ഐ സ്മി​തേ​ഷ്, എ​സ്പി​യു​ടെ സ്ക്വാ​ഡി​ലെ എ​എ​സ്ഐ രാ​ജീ​വ​ൻ, പോ​ലീ​സു​കാ​രാ​യ മ​ഹി​ജ​ൻ, യോ​ഗേ​ഷ്, റാ​ഫി അ​ഹ​മ്മ​ദ്, അ​ജ​യ​ൻ, ബി​ജു​ലാ​ൽ, അ​ജി​ത്ത്, മ​ഹേ​ഷ്, മി​ഥു​ൻ, അ​നീ​ഷ്, സു​ഭാ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

  Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: കണ്ണൂരിൽ ബിജെപി നേതാവിന് വെട്ടേറ്റ സംഭവം: മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ Rating: 5 Reviewed By: UMRAS vision
  Scroll to Top