• Latest News

    Sunday, April 23, 2017

    കർണാടകയിൽ ആറു വയസുകാരി കുഴൽക്കിണറിൽ വീണു
    Sunday, April 23, 2017
    12:23:00 PM

    ബൽഗാവി: കർണാടകയിലെ ബൽഗാവി ജില്ലയിലെ ജുൻജർവാടി ഗ്രാമത്തിൽ ആറു വയസുകാരി കുഴൽക്കിണറിൽ വീണു. കവേരി എന്ന പെണ്‍കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.[www.malabarflash.com]

    ശനിയാഴ്ച വൈകുന്നേരം കൂട്ടുകാരുമൊത്ത് കളിച്ചു കൊണ്ടിരിക്കെ മൂടാതെ കിടന്ന കുഴൽക്കിണറിൽ കുട്ടി വീഴുകയായിരുന്നു. മുപ്പതടി താഴ്ചയിൽ കുട്ടി തങ്ങി നിൽക്കുകയാണ്. 

    കുട്ടി കരയുന്നതു കേൾക്കാമെന്നും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ബൽഗാവി പോലീസ് മേധാവി രവികാന്ദ് ഗൗഡ പറഞ്ഞു .

    Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കർണാടകയിൽ ആറു വയസുകാരി കുഴൽക്കിണറിൽ വീണു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top