• Latest News

    Sunday, April 30, 2017

    കേരളത്തിന്റെ മുസ്‌ലിം നവോത്ഥാന ചരിത്രം വളച്ചൊടിക്കപ്പെട്ടത്: റഹ്മത്തുല്ലാഹ് സഖാഫി
    Sunday, April 30, 2017
    10:00:00 AM

    കാസര്‍കോട്: ഭൗതിക കലാലയങ്ങളില്‍ പഠന വിധേയമാക്കപ്പെടുന്ന കേരള മുസ്‌ലിം നവോത്ഥാന പാഠങ്ങള്‍ പൂര്‍ണ്ണമായും വികലമാക്കപ്പെട്ട ശകലങ്ങളാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ലാഹ് സഖാഫി എളമരം പറഞ്ഞു.[www.malabarflash.com ] 
    മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11ാം ഉറൂസ് മുബാറകിന്റെ ഭാഗമായി നടന്ന പ്രസ്ഥാനം നാള്‍വഴികള്‍, ആഗമനം സെഷനില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മത നവോത്ഥാന വാദികള്‍ ചരിത്രത്തിലെ യാഥാര്‍ത്യങ്ങളെ മനപ്പൂര്‍വ്വം വിസ്മരിക്കുകയാണ് ചെയ്യുന്നത്. മതനവീകരണത്തിന്റെ പേരില്‍ മത നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ബിദഈ കക്ഷികള്‍ മത നവോത്ഥാനത്തിന്റെ ലേബല്‍ അവകാശപ്പെടുന്നത് വിഡ്ഡിത്തമാണ്. കേരളത്തിലേക്ക് ഇസ്ലാം കടന്നു വന്നത് ശരിയായ പ്രമാണങ്ങളുടെ പ്രതിനിധീകരണങ്ങളുമായാണ്. ആ പ്രമാണങ്ങളെ കൃത്യമായി അനുധാവനം ചെയ്യാനാണ് വിശ്വാസികള്‍ മുന്നിട്ടു വരേണ്ടത്. അദ്ദേഹം പറഞ്ഞു.

    സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത് പ്രാര്‍ത്ഥന നടത്തി. സയ്യിദ് ആറ്റക്കോയ ബാഹസന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും ഇബ്രാഹിം ഖലീല്‍ അഹ്‌സനി നന്ദിയും പറഞ്ഞു.

    Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കേരളത്തിന്റെ മുസ്‌ലിം നവോത്ഥാന ചരിത്രം വളച്ചൊടിക്കപ്പെട്ടത്: റഹ്മത്തുല്ലാഹ് സഖാഫി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top