• Latest News

    Tuesday, April 25, 2017

    ഇസ്മായീല്‍ സ്വന്തമാക്കി ആദ്യ 500 രൂപ നാണയം
    Tuesday, April 25, 2017
    12:50:00 PM

    വൈലത്തൂര്‍: റിസര്‍വ് ബാങ്ക് പുറത്തിറക്കിയ 500 രൂപ നാണയം കേരളത്തില്‍ ആദ്യമായി സ്വന്തമാക്കിയ സന്തോഷത്തിലാണ് വൈലത്തൂര്‍ പൊന്‍മുണ്ടം കാളിയേക്കല്‍ നീലിയാട്ട് ഇസ്മായില്‍. ഇക്കഴിഞ്ഞ പതിനേഴിനാണ് 35 ഗ്രാം തൂക്കമുള്ള ഈ നാണയം ഇസ്മായിലിന്റെ കൈകളിലെത്തിയത്.[www.malabarflash.com]

    ചുറ്റിലും 200 വരകളോടെ മനോഹരമായ രൂപകല്‍പ്പനയില്‍ കൊല്‍ക്കത്തയില്‍ തയ്യാറാക്കിയ ഈ നാണയത്തിന്റെ 50 ശതമാനം വെള്ളിയും 40 ശതമാനം കോപ്പറും 10 ശതമാനം നിക്കലും സിങ്കുമാണ്. മൂന്നാമത് ഇന്ത്യാ ആഫ്രിക്ക ഫോറം സമ്മിറ്റിന്റെ സ്മരണികയായി പുറത്തിറക്കിയ നാണയം ഓണ്‍ലൈന്‍ ബുക്കിങ് വഴിയാണ് ഇസ്മായില്‍ സ്വന്തമാക്കിയത്.

    ഡല്‍ഹിയില്‍ എയര്‍ഫോഴ്‌സില്‍ പാരച്യൂട്ട് ടെക്‌നീഷ്യനായി ജോലിചെയ്തിരുന്ന സഹോദരന്‍ അബ്ദുല്‍മജീദ് വഴി 2016 ജൂലായിലാണ് ഇസ്മായില്‍ നാണയത്തിന്റെ വിലയായ 3,103 രൂപയടച്ച് ബുക്കു ചെയ്തത്.

    അബ്ദുല്‍മജീദിന്റെ പ്രേരണയാല്‍ കോളേജ് പഠനകാലത്തുതന്നെ ഇസ്മായില്‍ അപൂര്‍വ വസ്തുക്കളുടെ ശേഖരം ഹോബിയാക്കി മാറ്റിയിരുന്നു. വിവിധ രാജ്യങ്ങളിലെ കറന്‍സികള്‍, നാണയങ്ങള്‍, സ്റ്റാമ്പുകള്‍, ടെലിഫോണ്‍ കാര്‍ഡുകള്‍ പല ഭാഷകളിലുള്ള വാര്‍ത്താപത്രങ്ങള്‍ തുടങ്ങിയവ ഇസ്മായിലിന്റെ അപൂര്‍വ ശേഖരത്തില്‍പ്പെടുന്നു. മലപ്പുറം ന്യൂമിസ്മാറ്റിക്‌സ് സൊസൈറ്റി ലൈഫ് ടൈം അംഗമാണ് ഇസ്മായില്‍.
    (കടപ്പാട്: മാതൃഭൂമി)

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇസ്മായീല്‍ സ്വന്തമാക്കി ആദ്യ 500 രൂപ നാണയം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top