• Latest News

    Tuesday, April 25, 2017

    ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: 25 ജവാന്മാര്‍ക്ക് വീരമൃത്യു
    Tuesday, April 25, 2017
    12:22:00 AM

    സുക്മ: ഛത്തീസ്ഗഡില്‍ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 25 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലാണ് മാവോവാദി ആക്രമണം നടന്നത്.[www.malabarflash.com]

    നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടേയും നില ഗുരുതരുമാണ്. ഒരു റോഡ് ഉദ്ഘാടനത്തിന്റെ സുരക്ഷക്കായി പോയ ജവാന്മാരാണ് കൊല്ലപ്പെട്ടത്.

    'മുന്നൂറോളം നക്‌സലുകളാണ് ഞങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയത്. ഞങ്ങള്‍ 150 പേരുണ്ടായിരുന്നു. ഏറ്റമുട്ടലില്‍ നിരവധി മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിആര്‍പിഎഫ് ജവാന്‍ ഷേര്‍ മുഹമ്മദ് പറഞ്ഞു.

    സിആര്‍പിഎഫിന്റെ 74 ബറ്റാലിയനില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍. മാവോവാദി സാനിധ്യം കൂടുതലുള്ള തെക്കന്‍ ബസ്തര്‍ മേഖലിയില്‍ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് വെടിവെപ്പുണ്ടായത്. സംഭവ സ്ഥലത്ത് ഏറ്റമുട്ടല്‍ തുടരുകയാണ്. പരിക്കേറ്റവരെ ഹെലികോപ്ടറിലാണ്‌ ആശുപത്രിയിലേക്ക് മാറ്റുന്നതെന്ന് മുതിര്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    ആഴ്ചകള്‍ക്ക് മുമ്പ് ഇതേ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 12 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: 25 ജവാന്മാര്‍ക്ക് വീരമൃത്യു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top