• Latest News

    Friday, March 17, 2017

    ഗർഭിണിയായ മോഡൽ ഫോട്ടോഷൂട്ടിനിടെ ട്രെയിൻ തട്ടി മരിച്ചു
    Friday, March 17, 2017
    2:13:00 AM

    ടെക്സസ്: യുഎസിലെ ടെക്സസിൽ ഗർഭിണിയായ മോഡൽ ഫോട്ടോഷൂട്ടിനിടെ ട്രെയിൻതട്ടി മരിച്ചു. ഫ്രഡ്സാനിയ തോംസണ്‍ എന്ന പത്തൊന്പതുകാരിയാണ് നവസോട്ടയിലെ റെയിൽവേ ട്രാക്കിൽ ഫോട്ടോ ഷൂട്ടിനിടെ മരിച്ചത്.[www.malabarflash.com]

    മോഡലായ ഫ്രഡ്സാനിയ നവാസോട്ട ഹോളിസ്റ്റർ ആൻഡ് ലി സ്ട്രീറ്റിനു സമീപം രണ്ടു പാളങ്ങൾ കൂടി ചേരുന്ന ഭാഗത്ത് ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഒരു പാളത്തിൽകൂടി ട്രെയിൻ വരുന്നതുകണ്ട് രണ്ടാമത്തെ ട്രാക്കിലേക്കു കടക്കുന്പോൾ അതിവേഗത്തിൽ എതിർദിശയിൽനിന്നു വന്ന മറ്റൊരു ട്രെയിനിനു മുന്നിൽപെടുകയായിരുന്നു. 

    സംഭവത്തിൽ കാമറമാൻ പരിക്കേൽക്കാതെ രക്ഷപെട്ടു. അതേസമയം ഹോണ്‍ മുഴക്കിയാണ് ട്രെയിൻ എത്തിയതെന്നും ട്രാക്കിലുണ്ടായിരുന്നവർ ശ്രദ്ധിക്കാതിരുന്നതാണ് അപകടത്തിനു കാരണമായതെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

    ബ്രയാനിലെ ബ്ലിൻ കോളജ് വിദ്യാർഥിനായ ഫ്രഡ്സാനിയ മോഡലിംഗിൽ ശ്രദ്ധകേന്ദ്രീകരിക്കാനായി താത്കാലികമായി പഠനം ഉപേക്ഷിച്ചിരിക്കുകയായിരുന്നു. കാമുകനായ ഡാർനെൽ ചാറ്റ്മാനൊപ്പം വിവാഹം നിശ്ചയിച്ച ഫ്രഡ്സാനിയ നാലാഴ്ച ഗർഭിണിയായിരുന്നു.

    Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഗർഭിണിയായ മോഡൽ ഫോട്ടോഷൂട്ടിനിടെ ട്രെയിൻ തട്ടി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top