• Latest News

    Wednesday, March 15, 2017

    വടകരയിൽ പോലീസ് ജീപ്പിനു നേർക്ക് കല്ലേറ്; ചില്ലുകൾ തകർന്നു
    Wednesday, March 15, 2017
    1:34:00 AM

    വടകര: കോഴിക്കോട് വടകരയിൽ പോലീസ് ജീപ്പിനു നേർക്ക് ആക്രമണം. വള്ളിയൂരിൽ പോലീസ് സംഘം സഞ്ചരിച്ചിരുന്ന ജീപ്പിനുനേർക്കു കല്ലേറുണ്ടായി. കല്ലേറിൽ പോലീസ് ജീപ്പിന്‍റെ ചില്ലുകൾ തകർന്നു.[www.malabarflash.com]

    പ്രദേശത്ത് സിപിഎം സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്ത പോലീസ് നടപടിക്കെതിരേ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പോലീസിനു ജീപ്പിനു നേർക്ക് ആക്രമണമുണ്ടായത്.

    സംഭവത്തിൽ 30 സിപിഎം പ്രവർത്തകർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വടകരയിൽ പോലീസ് ജീപ്പിനു നേർക്ക് കല്ലേറ്; ചില്ലുകൾ തകർന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top