• Latest News

    Sunday, March 19, 2017

    മലപ്പുറത്തിന്റെ കുട്ടികളെ കളി പഠിപ്പിക്കാന്‍ ഡേവിഡ് ജയിംസ്
    Sunday, March 19, 2017
    8:58:00 AM

    മലപ്പുറം: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍വല കാത്ത ഇംഗ്ലിഷ് ഇതിഹാസ താരം ഡേവിഡ് ജയിംസ് മലപ്പുറത്തിന്റെ കുട്ടികളെ ഫുട്‌ബോള്‍ പഠിപ്പിക്കാന്‍ വരുന്നു. കൊച്ചി ആസ്ഥാനമായ ഫുട്‌ബോള്‍ അക്കാദമി 'സ്‌പോര്‍ട്ടിക്കോ വെഞ്ച്വേഴ്‌സ്' ആണ് ഡേവിഡ് ജയിംസിനെ മലപ്പുറത്തിന്റെ മണ്ണിലെത്തിക്കുന്നത്. [www.malabarflash.com]

    ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍വല അഞ്ഞൂറിലേറെ തവണ കാത്ത ഡേവിഡ് ജയിംസ് മാഞ്ചസ്റ്റര്‍ സിറ്റി അടക്കമുള്ള പ്രശസ്തമായ പ്രീമിയര്‍ ലീഗ് ക്ലബുകളുടെയും വിശ്വസ്ത കാവല്‍ക്കാരനായിരുന്നു.

    ആധുനിക സൗകര്യങ്ങളും വിദഗ്ധരായ വിദേശ കോച്ചുമാരും അടങ്ങുന്ന ബൃഹത്തായ പദ്ധതിയാണ് സ്‌പോര്‍ട്ടിക്കോ വെഞ്ച്വേഴ്‌സ് മലപ്പുറത്ത് ലക്ഷ്യമിടുന്നത്. രാജ്യാന്തര നിലവാരമുള്ള മൈതാനവും അനുബന്ധ സൗകര്യങ്ങളും കുട്ടിത്താരങ്ങള്‍ക്കായി ഒരുക്കും.

    എട്ടു മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് അക്കാദമിയില്‍ അവസരമുണ്ടാവുക. വിദേശ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനും രാജ്യാന്തര താരങ്ങളുമായി സംവദിക്കാനും അവസരമൊരുക്കും. പദ്ധതിയുടെ ഭാഗമായി ഈ വേനലവധിയില്‍ ഫുട്‌ബോള്‍ ക്യാംപ് സംഘടിപ്പിക്കും. വിവരങ്ങള്‍ക്ക്: 7593052008.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മലപ്പുറത്തിന്റെ കുട്ടികളെ കളി പഠിപ്പിക്കാന്‍ ഡേവിഡ് ജയിംസ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top