• Latest News

    Monday, March 20, 2017

    KL 01 CB 1 : ഒന്നര കോടി രൂപയുടെ ലാന്റ് ക്രൂയിസറിന്‌ 18 ലക്ഷം രൂപയുടെ ഫാന്‍സി നമ്പര്‍
    Monday, March 20, 2017
    11:58:00 PM

    തിരുവനന്തപുരം: കെഎല്‍ 01 സിബി 1 ഇനി കേരളത്തില്‍ ഏറ്റവും വില കൂടിയ ഫാന്‍സി നമ്പര്‍. തിരുവന്തപുരം സ്വദേശി കെ.എസ്. ബാലഗോപാലാണ് 18 ലക്ഷം രൂപ മുടക്കി ഈ നമ്പര്‍ സ്വന്തമാക്കിയത്.[www.malabarflash.com]

    ടൊയോട്ടയുടെ ലക്ഷ്വറി എസ്‌യു വി ലാന്‍ഡ് ക്രൂസറിനായാണ് ബാലഗോപാല്‍ ഈ നമ്പര്‍ സ്വന്തമാക്കിയത്. നേരത്തെ കെട്ടിവെച്ച ഒരു ലക്ഷം രൂപ ഫീസ് അടക്കം കെഎല്‍ 01 സിബി 1 എന്ന നമ്പറിന്റെ വില 19 ലക്ഷം രൂപയാണ്.

    നേരത്തെ 17.15 ലക്ഷം രൂപ മുടക്കി ഭാര്യക്ക് വിവാഹ സമ്മാനമായി കെഎല്‍ 08 ബിഎല്‍ 1 എന്ന ഫാന്‍സി നമ്പര്‍ നല്‍കിയ ഖത്തര്‍ വ്യവസായിയുടെ റെക്കോഡാണ് ഇന്ന് തകര്‍ന്നത്. 

    ഇരുപത്തിയെട്ട് ഫാന്‍സി നമ്പറുകളാണ് തിരുവന്തപുരം ആര്‍ടി ഓഫിസില്‍ നിന്ന് തിങ്കളാഴ്ച ലേലത്തില്‍ പോയത്. 28 നമ്പറുകളുടെ ലേലത്തില്‍ നിന്നായി 24,935,00 രൂപയാണ് ലഭിച്ചതെന്നും ആര്‍ടി ഓഫിസില്‍ നിന്ന് അറിയിച്ചു.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: KL 01 CB 1 : ഒന്നര കോടി രൂപയുടെ ലാന്റ് ക്രൂയിസറിന്‌ 18 ലക്ഷം രൂപയുടെ ഫാന്‍സി നമ്പര്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top