• Latest News

    Wednesday, March 22, 2017

    ദുബൈയില്‍ മരിച്ച നീലേശ്വരം സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും
    Wednesday, March 22, 2017
    11:13:00 PM

    നീലേശ്വരം: കഴിഞ്ഞ ദിവസം ദുബൈയില്‍ മരിച്ച നെല്ലിയടുക്കം പുതുക്കുന്നിലെ പി ജിതേഷിന്റെ (27) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും.[www.malabarflash.com] 
    പുലര്‍ച്ചെ വിമാനമാര്‍ഗം മംഗലാപുരത്തെത്തുന്ന മൃതദേഹം രാവിലെ നാട്ടിലെത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

    ആറു മാസം മുമ്പാണ് ജിതേഷ് ദുബൈയില്‍ പോയത്. പരേതനായ ഗോപാലന്റെയും പി രാധയുടെയും മകനാണ്. സഹോദരന്‍: പി രജീഷ് (കണ്ടക്ടര്‍, കെ എസ് ആര്‍ ടി സി ഡിപ്പോ, കാസര്‍കോട്).


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദുബൈയില്‍ മരിച്ച നീലേശ്വരം സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top