• Latest News

    Friday, March 3, 2017

    2000 രൂപയുടെ കള്ളനോട്ട്; അരക്കോടിയുമായി അഞ്ചംഗ സംഘം പിടിയിൽ
    Friday, March 3, 2017
    12:33:00 AM

    കോൽക്കത്ത: പശ്ചിമ ബംഗാളിൽ വൻ കള്ളനോട്ടു സംഘം പിടിയിൽ. 2000 രൂപയുടെ കള്ളനോട്ടുകളുമായി അഞ്ചുപേരടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്. 56,74,000 രൂപയുടെ കള്ളനോട്ടുകൾ ഇവരിൽനിന്നു പിടിച്ചെടുത്തു.[www.malabarflash.com]

    കോൽക്കത്ത തുറമുഖത്തുനിന്നു മൊബൈൽഫോണുകൾ വാങ്ങാൻ ശ്രമിക്കുന്പോഴാണ് ഇവർ പിടിയിലാകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റിക്കറുകൾ ഒട്ടിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകളെന്ന് കോൽക്കത്ത പോലീസ് ജോയിന്‍റ് കമ്മിഷണർ വിശാൽ ഗാർഗ് അറിയിച്ചു. ഫോണ്‍ വാങ്ങുന്നതിനായി സംഘം നൽകിയ നോട്ടുകളിൽ സംശയം തോന്നിയ കടയുടമയാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

    നോട്ടുകളുടെ ഉറവിടത്തെ സംബന്ധിച്ചു വിവരം ലഭിക്കുന്നതിനായി സംഘത്തെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 2000 രൂപയുടെ കള്ളനോട്ട്; അരക്കോടിയുമായി അഞ്ചംഗ സംഘം പിടിയിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top