• Latest News

    Wednesday, March 15, 2017

    മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ബുധനാഴ്ച പ്രഖ്യാപിക്കും
    Wednesday, March 15, 2017
    3:42:00 AM

    പാണക്കാട്: മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ബുധനാഴ്ച പ്രഖ്യാപിക്കും.[www.malabarflash.com] 
    പാണക്കാട്ട് ചേരുന്ന മുസ്ലീംലീഗ് പ്രവര്‍ത്തകസമിതി യോഗവും പാര്‍ലമെന്ററി ബോര്‍ഡും സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി അംഗീകരിക്കും. ഇതിന് മുന്നോടിയായി ചൊവാഴ്ച കോണ്‍ഗ്രസ് നേതാക്കളുമായി ലീഗ് നേതൃത്വം ചര്‍ച്ചനടത്തി.

    കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം ഏറ്റവും ഉചിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥിയാകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന തരത്തില്‍ വരുന്ന പ്രചാരണം ശരിയല്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ വ്യക്തമാക്കി. ഇ. അഹമ്മദിന് പകരം ദേശീയ നേതൃത്വത്തില്‍ ലീഗിന്റെ മുഖമായി കുഞ്ഞാലിക്കുട്ടി വരുന്നതാണ് മെച്ചമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടു.

    തദ്ദേശതിരഞ്ഞെടുപ്പുമുതല്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ പ്രാദേശികാടിസ്ഥാനത്തില്‍ പ്രശ്‌നങ്ങളുണ്ട്. ഇത് പറഞ്ഞവസാനിപ്പിക്കുന്നതിന് കൂടിയായിരുന്നു കോണ്‍ഗ്രസ് ലീഗ് യോഗം. നിയസമസഭാ തിരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം പുറത്തുവന്നിരുന്നു. പ്രാദേശിക നേതാക്കളുമായി സംസാരിച്ച് അകല്‍ച്ച ഇല്ലാതാക്കാനും തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി നീങ്ങാനും യോഗം തീരുമാനിച്ചു.

    ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, ടി.വി. ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി, എ.പി. അനില്‍കുമാര്‍, വി.വി. പ്രകാശ് എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ബുധനാഴ്ച പ്രഖ്യാപിക്കും Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top