• Latest News

    Tuesday, March 28, 2017

    നിർമാതാവ് മഹാ സുബൈറിനു നേർക്ക് കൊച്ചിയിൽ ഗുണ്ടാ ആക്രമണം
    Tuesday, March 28, 2017
    11:47:00 PM

    കൊച്ചി: സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. രണ്ടുപേര്‍ക്ക് പരിക്ക്. നിര്‍മാതാവ് മഹാസുബൈര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]
    പത്തോളംപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തമ്മനം സ്വദേശിയായ അനീഷ് എന്നയാളെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്.

    ജയറാം നായകനാകുന്ന ആകാശമിഠായി എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന ഇടശ്ശേരി മാന്‍ഷന്‍ എന്ന ഹോട്ടലില്‍ വെച്ചാണ് ഗുണ്ടാ ആക്രമണം നടന്നത്. ഹോട്ടലിലെ ജീവനക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. അക്രമം നടക്കുമ്പോള്‍ ഹോട്ടലിലേക്ക് വരികയായിരുന്ന മഹാസുബൈറിനെ കമ്പികൊണ്ട് അടിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ചെവിക്കും കഴുത്തിനുമാണ് പരിക്കേറ്റതെന്നാണ് വിവരം, പരിക്ക് സാരമുള്ളതല്ലെന്നാണ് സഹപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

    സംഭവത്തേതുടര്‍ന്ന് നടന്‍ ജയറാം അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി. അസിസ്റ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം കൊച്ചിയില്‍ നടിക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെ വീണ്ടും സിനിമാ നിര്‍മ്മാതാവിനു നേരെ ഗുണ്ടാ ആക്രമണം നടന്നത് കൊച്ചിയിലെ ഗുണ്ടാ വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നിർമാതാവ് മഹാ സുബൈറിനു നേർക്ക് കൊച്ചിയിൽ ഗുണ്ടാ ആക്രമണം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top