• Latest News

    Friday, March 10, 2017

    ബ്രി​ട്ടീ​ഷ് യു​വ​തി​യെന്ന വ്യാ​ജേ​ന ത​ട്ടി​പ്പ്: നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
    Friday, March 10, 2017
    12:10:00 AM

    കൊ​ണ്ടോ​ട്ടി: ബ്രി​ട്ടീ​ഷ് യു​വ​തി​യാ​ണെ​ന്ന വ്യാ​ജേ​ന ഓ​ണ്‍​ലൈ​ൻ സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘ​ത്തി​ലെ മു​ഖ്യ​പ്ര​തി നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. [www.malabarflash.com]
    നൈ​ജീ​രി​യ സ്വ​ദേ​ശി ഡാ​നി​യേ​ലി​നെ​യാ​ണ് (40) ഡെ​ൽ​ഹി​യി​ലെ ബു​രാ​രി​യി​ൽനി​ന്ന് കൊ​ണ്ടോ​ട്ടി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ത​ട്ടി​പ്പി​നി​ര​യാ​യി പ​ണം ന​ഷ്ട​പ്പെ​ട്ട കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

    ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് പ​രാ​തി​ക്കാ​ര​ൻ ഫേ​സ്ബു​ക്ക് വ​ഴി ബ്രി​ട്ടീ​ഷ് യു​വ​തി​യെ​ന്ന് പ​രി​ച​യ​പ്പെ​ട്ട ഡാ​നി​യേ​ലി​ന്‍റെ ഫ്ര​ണ്ട് റി​ക്വ​സ്റ്റ് സീ​ക​രി​ച്ച​ത്. പി​ന്നീ​ട് വാ​ട്സ് ആ​പ്പി​ലൂ​ടെ ചാ​റ്റിം​ഗ് വ​ഴി വി​ശ്വാ​സ്യ​ത നേ​ടു​ക​യാ​യി​രു​ന്നു. താ​ൻ ഇ​ന്ത്യ​യി​ൽ വ​രു​ന്നു​ണ്ടെ​ന്നും ത​ന്നെ സ​ഹാ​യി​ക്ക​ണ​മെ​ന്നും അ​റി​യി​ച്ചു കൊ​ണ്ടു പി​ന്നീ​ട് ത​ട്ടി​പ്പ് സം​ഘം യു​വാ​വി​നെ വ​രു​തി​യി​ലാ​ക്കി​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഡ​ൽ​ഹി ക​സ്റ്റം​സി​ൽ നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് യു​വാ​വി​നെ വി​ളി​ച്ചു നി​ങ്ങ​ളെ കാ​ണാ​ൻ വ​ന്ന ബ്രി​ട്ടീ​ഷ് പൗ​ര​ൻ ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ടെ​ന്ന് അ​റി​യി​ച്ചു.

    ക​സ്റ്റ​ഡി​യി​ലാ​യ ആ​ളു​ടെ കൈ​യി​ൽ ക​ണ​ക്കി​ൽ​പെ​ടാ​ത്ത പ​ണ​വും മ​റ്റും ഉ​ണ്ടെ​ന്നും അ​തു വി​ട്ടു കി​ട്ടാ​ൻ വ​ലി​യ തു​ക സെ​ക്യൂ​രി​റ്റി ന​ൽ​ക​ണ​മെ​ന്നും അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​രെ പു​റ​ത്തി​റ​ക്കു​ന്ന പ​ക്ഷം പ​ണം തി​രി​ച്ചു ത​രു​മെ​ന്നും പ​റ​ഞ്ഞു. ഇ​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 14, 17 തി​യ​തി​ക​ളി​ൽ ര​ണ്ടു​ത​വ​ണ​യാ​യി അ​ഞ്ച​ര ല​ക്ഷം രൂ​പ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വ് ഇ​വ​ർ പ​റ​ഞ്ഞ അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ച്ചു.

    തു​ട​ർ​ന്നാ​ണ് താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം ഇ​യാ​ള​റി​യു​ന്ന​ത്. ഇതോടെ പോ​ലീ​സിൽ പ​രാ​തി ന​ൽ​കി. ഫോ​ൺ, ഇ-​മൈ​ൽ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ചാ​ണ് ത​ട്ടി​പ്പ് സം​ഘ​ത്തി​ലെ ഡാ​നി​യേ​ലി​നെ അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബ്രി​ട്ടീ​ഷ് യു​വ​തി​യെന്ന വ്യാ​ജേ​ന ത​ട്ടി​പ്പ്: നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top