• Latest News

    Thursday, March 16, 2017

    സൗദിയിൽ പോലീസുകാരൻ വെടിയേറ്റു മരിച്ചു
    Thursday, March 16, 2017
    12:35:00 PM

    റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ഖതീഫിൽ അജ്ഞാതന്‍റെ വെടിയേറ്റു പോലീസുകാരൻ മരിച്ചു. ഒരു പോലീസുകാരനു പരിക്കേറ്റു. ചൊവ്വാഴ്ച പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പോലീസുകാരന് വെടിയേറ്റത്.[www.malabarflash.com]

    ഖതീഫിലെ ആശുപത്രിക്കു സമീപം സംശയാസ്പദമായി കണ്ട വാഹനത്തിൽ പരിശോധന നടത്തുന്പോൾ അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നുവെന്നു പോലീസ് മേധാവി പറഞ്ഞു.

    പോലീസിനുനേരെ ആക്രമി തുടർച്ചയായി വെടിയുതിർത്തതുമൂലം ഇയാളെ പിടികൂടുവാൻ പോലീസിനു സാധിച്ചില്ല.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സൗദിയിൽ പോലീസുകാരൻ വെടിയേറ്റു മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top