• Latest News

    Thursday, March 30, 2017

    കാടിനെ അറിയാന്‍ ഒരുയാത്ര
    Thursday, March 30, 2017
    12:47:00 PM

    ഉദുമ: ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ്, എന്‍.എസ്.എസ്. വൊളന്റിയര്‍മാര്‍ റാണിപുരത്തേക്ക് പ്രകൃതിപഠനയാത്ര നടത്തി. 'വാസയോഗ്യമായ ഭൂമി നാളേക്ക്' എന്ന ആശയം ഉള്‍ക്കൊള്ളുകയെന്നതായിരുന്നു യാത്രയുടെ ലക്ഷ്യം. [www.malabarflash.com]

    പ്രകൃതിക്കുമേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചും അപൂര്‍വ സസ്യങ്ങളെക്കുറിച്ചും അവയുടെ സംരക്ഷണത്തക്കുറിച്ചും പുത്തന്‍ അറിവുകള്‍ കുട്ടികള്‍ക്ക് യാത്രയില്‍നിന്ന് ലഭിച്ചു.

    പരിസ്ഥിതി പ്രവര്‍ത്തകനും സീക്ക് ഡയറക്ടറുമായ പദ്മനാഭന്‍ ക്ലാസെടുത്തു. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സത്യന്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അഭിരാം, അധ്യാപകരായ അയ്യപ്പന്‍, രൂപേഷ്, ധഞ്ജയ്, ശ്രീകല, ഉഷ, സുനിത, ദിവ്യമോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോട് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹായത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാടിനെ അറിയാന്‍ ഒരുയാത്ര Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top