• Latest News

    Friday, March 3, 2017

    ദേവകി വധം: മഹിളാ സത്യഗ്രഹം നടത്തി
    Friday, March 3, 2017
    1:30:00 AM

    പനയാല്‍: കാട്ടിയടുക്കത്തെ വീട്ടമ്മയായ ദേവകിയെ കൊലപ്പെടുത്തിയ പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉദുമ ഏരിയാകമ്മിറ്റി പെരിയാട്ടടുക്കത്ത് സത്യഗ്രഹം സംഘടിപ്പിച്ചും.[www.malabarflash.com]

    ജില്ലാപ്രസിഡന്റ് എം സുമതി ഉദ്ഘാടനം ചെയ്തു. കെ ഉഷ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ഏരിയാ പ്രസിഡന്റ് പി ലക്ഷ്മി, സിപിഐ എം ലോക്കല്‍ സെക്രട്ടറി അജയന്‍ പനയാല്‍, സിന്ധു പനയാല്‍, വി പ്രേമ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി വി ഗീത സ്വാഗതം പറഞ്ഞു.

    ജനുവരി 13നാണ് ദേവകിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദേവകിയുടെ ബന്ധുക്കളുള്‍പ്പെടെ നിരവധിപ്പേരെ ചോദ്യം ചെയ്‌തെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും ഒരാളെപ്പോലും പോലീസിന് പിടികൂടാനായില്ല. കൊല്ലപ്പെട്ട ദേവകിയുടെ മൃതദേഹത്തില്‍നിന്ന് ലഭിച്ച കൊലയാളിയുടേതെന്ന് സംശയിക്കുന്ന മൂന്ന് മുടിയിഴയുടെ പരിശോധന റിപ്പോര്‍ട്ട് തിരുവനന്തപുരത്തെ പോലീസ് ഫോറന്‍സിക് ലാബില്‍നിന്ന് ഇതുവരെ ലഭിച്ചില്ല. ഈ റിപ്പോര്‍ട്ട് ലഭിച്ചാലേ കൊലപാതകത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂവെന്നാണ് പോലീസ് നിലപാട്.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദേവകി വധം: മഹിളാ സത്യഗ്രഹം നടത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top