• Latest News

    Sunday, March 19, 2017

    ചീമേനി ജയിലിലെ ഗോപൂജ: സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു
    Sunday, March 19, 2017
    1:33:00 AM

    തിരുവനന്തപുരം: ചീമേനി തുറന്ന ജയിലില്‍ ഗോപൂജ നടത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു. സൂപ്രണ്ട് എ.ജി സുരേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജയില്‍ മേധാവി ആര്‍. ശ്രീലേഖയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.[www.malabarflash.com]

    ചീമേനി തുറന്ന ജയിലിലെ കൃഷിത്തോട്ടം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ജയിലിലത്തെിച്ച കുള്ളന്‍ പശുക്കളെ കര്‍ണാടകയിലെ മഠം അധികൃതര്‍ ജയിലിലേക്ക് കൈമാറുന്നതിന് ജനുവരി ഒന്നിന് നടന്ന ചടങ്ങിനിടയിലാണ് 'ഗോപൂജ' നടത്തിയതെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ വകുപ്പില്‍ ഗോപൂജ നടന്ന സംഭവം സി.പി.എമ്മിനകത്ത് ചര്‍ച്ചയായിരുന്നു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചീമേനി ജയിലിലെ ഗോപൂജ: സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top