• Latest News

    Tuesday, March 7, 2017

    ബോവിക്കാനം റെയ്ഞ്ച് കലാമേള: പൊവ്വല്‍ മദ്‌റസക്ക് തിളക്കമാര്‍ന്ന നേട്ടം
    Tuesday, March 7, 2017
    9:00:00 AM


    ബോവിക്കാനം: റെയ്ഞ്ച് തല ഇസ്ലാമിക കലാമത്സരം ആലൂര്‍ ഹിദായത്തുല്‍  ഇസ്ലാം മദ്രസയില്‍ നാല് വേദികളിലായി നടന്നു. 299 പേയിന്റ് നേടി വിദ്യാര്‍ത്ഥി വിഭാഗത്തില്‍ പൊവ്വല്‍ റൗളത്തുല്‍ ഉലൂം മദ്‌റസ ഓവറോള്‍ ചാമ്പ്യന്‍മാരായി. [malabarflash.com]

    ബോവിക്കാനം റൈഞ്ച് നിലവില്‍ വന്നത് മുതല്‍ പൊവ്വല്‍ മദ്‌റസ തുടര്‍ച്ചയായി ഓവറോള്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നു. മുഅല്ലിം വിഭാഗത്തിലും പൊവ്വല്‍ മദ്‌റസ ചാമ്പ്യന്‍മാരായി. ഹയാത്തുല്‍ ഇസ്ലാം ബോവിക്കാനം, മുനീറുല്‍ ഇസ്ലാം ബാവിക്കര  യഥാക്രമം രണ്ടും മൂന്നും  സ്ഥാനം കരസ്ഥമാക്കി.

    കിഡീസ് വിഭാഗത്തില്‍ ബുസ്മതാനുല്‍ ഉലൂം മല്ലവും സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, മുഅല്ലിം വിഭാഗത്തില്‍ പൊവ്വല്‍ മദ്‌റസ തൂത്തുവാരി. കിഡ്‌സ് വിഭാഗത്തില്‍ മിദ് ലാജ്, അബ്ദുല്‍ ഖാദര്‍ (ആലൂര്‍), സല്‍മാന്‍ കൈഫ് (മല്ലം), സബ് ജൂനിയര്‍: അബ്ദുസമദ് (പൊവ്വല്‍), ജൂനിയര്‍: മുഹമ്മദ് ഫാദില്‍ (മുതലപ്പാറ), ശമീര്‍ (പൊവ്വല്‍), സീനിയര്‍: മൂസ അഫ്രാസ്(ബാവിക്കര), മുഫീദ് (പൊവ്വല്‍), സൂപ്പര്‍ സീനിയര്‍: മിന്‍ഷാദ് അഹ്മദ് (പൊവ്വല്‍), മുഅല്ലിം വിഭാഗത്തില്‍ ഫൈസല്‍ ഹുദവി ബെദിര കലാപ്രതിഭകളായി.

    എടി അബൂബക്കര്‍ ആലൂര്‍ പതാക ഉയര്‍ത്തി, ബി എം അബൂബക്കര്‍ മൂലടുക്കം അധ്യക്ഷത വഹിച്ചു. ഇ പി ഹംസത്തു സഅദി ഉദ്ഘാടനം ചെയ്തു. ശാഫി ഹാജി ആദൂര്‍ സമ്മാന ദാനവും, എം അബ്ദുല്ലക്കുഞ്ഞി ഹാജി അവാര്‍ഡ് വിതരണവും നടത്തി.

    ഹമീദ് ഫൈസി, അബ്ദുല്‍ അസീസ് ദാരിമി, എബി ശാഫി പൊവ്വല്‍, കെ ബി മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചെപ്പ്, മുഹമ്മദ് കുഞ്ഞി ആലൂര്‍, എ പി  ഹസൈനാര്‍, ബി കെ ഹംസ എന്നിവര്‍ പ്രസംഗിച്ചു. റെയ്ഞ്ച്  സെക്രട്ടറി സലാം  നഈമി നന്ദി പറഞ്ഞു.




    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബോവിക്കാനം റെയ്ഞ്ച് കലാമേള: പൊവ്വല്‍ മദ്‌റസക്ക് തിളക്കമാര്‍ന്ന നേട്ടം Rating: 5 Reviewed By: Web Desk
    Scroll to Top