• Latest News

    Friday, March 3, 2017

    നാദാപുരം കല്ലാച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സമീപം ബോംബേറ്; മൂന്ന് പേര്‍ക്ക് പരുക്ക്
    Friday, March 3, 2017
    12:20:00 AM

    വടകര: നാദാപുരം കല്ലാച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സമീപം നടന്ന ബോംബേറില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ബൈക്കിലെത്തിയ സംഘമാണ് ബോംബാക്രമണം നടത്തിയത്. [www.malabarflash.com]

    ബാബു ബിനീഷ്, സുനി എന്നിവര്‍ക്കാണ് ബോംബേറില്‍ പരുക്കേറ്റത്. ഇതില്‍ ബാബു, ബിനീഷ് എന്നിവരുടെ നില ഗുരുതരമാണെന്നാണ് വിവരം. രാത്രി 10.30ഓടെയാണ് കോര്‍ട്ട് റോഡിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണമുണ്ടായത്.

    ബിനീഷ് ബാബു എന്നിവര്‍ക്ക് വയറ്റിലാണ് പരുക്കേറ്റത്. ബോംബ് പൊട്ടിയപ്പോള്‍ ചീളുകള്‍ തെറിച്ച് ഇവരുടെ ദേഹത്ത് കയറുകയായിരുന്നു. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തേ ബിജെപി- സിപിഎം സംഘര്‍ഷം ഉണ്ടായ മേഖലയാണ് കല്ലാച്ചി. ഇതിന്റെ തുടര്‍ച്ചയായിട്ട് ആവാം പുതിയ സംഭവമെന്നാണ് കരുതുന്നത്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാദാപുരം കല്ലാച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിന് സമീപം ബോംബേറ്; മൂന്ന് പേര്‍ക്ക് പരുക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top