• Latest News

    Thursday, March 2, 2017

    ബേക്കല്‍ സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു
    Thursday, March 2, 2017
    10:00:00 PM

    ഷാര്‍ജ: ബേക്കല്‍ സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. ബേക്കല്‍ മാസ്തികുണ്ഡിലെ പരേതനായ ബീജാപൂര്‍ ഹനീഫയുടെ മകന്‍ അനസ് (20) ആണ് മരിച്ചത്.[www.malabarflash.com]

    ഷാര്‍ജ റഹ്മാനിയയിലെ നിബ്രാസ് അല്‍മദീന സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അനസ് സാധനങ്ങള്‍ ഡെലിവറി ചെയ്യുന്നതിനായി ബൈക്കില്‍ പോകുന്നതിനിടെ സ്‌കൂള്‍ ബസിടിക്കുകയായിരുന്നു. 

    വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അനസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
    ഫൗസിയയാണ് മാതാവ്: സഹോദരങ്ങള്‍: ഹിലാല്‍, സൈനബ, അസീഫ. മൃതദേഹം ഷാര്‍ജ കുവൈത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബേക്കല്‍ സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top