• Latest News

    Thursday, March 2, 2017

    അരിപൊടിക്കുന്നതിനിടയില്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി യുവതി മരിച്ചു
    Thursday, March 2, 2017
    12:28:00 AM

    കുമ്പള: ഗ്രൈന്‍ഡറില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു. പുത്തിഗെ മുഗു റോഡിലെ മജീദിന്റെ മകളും, ഒളയം സ്വദേശി സയ്യിദിന്റെ ഭാര്യയുമായ ആയിഷത്ത് മുനൈഫ (21 ) ആണ് മരിച്ചത്.[www.malabarfalsh.com]

    ഒളയത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ ആണ് അപകടം നടന്നത്. ഗ്രൈന്‍ഡറില്‍ അരി പൊടിക്കുന്നതിനിടയില്‍ കഴുത്തില്‍ ഉണ്ടായിരുന്ന ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങുകയായായിരുന്നു. ഉടനെ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
    ഒന്നര വര്‍ഷം മുമ്പാണ് മുനൈഫ വിവാഹിതയായത്.ആറുമാസം പ്രായമുള്ള മുഹമ്മദ് അയാന്‍ മകനാണ്.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അരിപൊടിക്കുന്നതിനിടയില്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി യുവതി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top