• Latest News

    Sunday, March 12, 2017

    ശിവകാശിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി: അഞ്ചുപേര്‍ മരിച്ചു
    Sunday, March 12, 2017
    8:58:00 AM

    ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്കശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് സംഭവം.[www.malabarflash.com] 

    മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. പടക്കമുണ്ടാക്കുന്നതിനായി രാസവസ്തുക്കള്‍ തയ്യാറാക്കുന്നതിനിടയിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പോലീസ് അറിയിച്ചു.

    പടക്കശാല ഉടമകളായ മഷേന്ദ്രന്‍, ശക്തിഷണ്‍മുഖം എന്നിവര്‍ക്കെതിരെ കേസെടുത്തു. മഷേന്ദ്രന്‍ പോലീസില്‍ കീഴടങ്ങി. പരിക്കേറ്റയാള്‍ ശിവകാശി സര്‍ക്കാര്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ശിവകാശിയില്‍ പടക്കശാലയില്‍ പൊട്ടിത്തെറി: അഞ്ചുപേര്‍ മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top