• Latest News

    Friday, February 24, 2017

    യുവധാര കുളങ്കര ഫുട്ബോൾ പ്രീമിയര്‍ ലീഗ് സീസൺ 4 ടീം അറ്റ്ലൻ്റിക്ക് ജേതാക്കൾ
    Friday, February 24, 2017
    10:00:00 PM

    കാസര്‍കോട്: എരിയാല്‍ കുളങ്കര യുവധാര സംഘടിപ്പിച്ച നലാമത് കുളങ്കര ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ കുളങ്കര യുവധാര ഗ്രൗണ്ടില്‍ വെച്ച് നടന്ന ആവേശപ്പോരാട്ടത്തില്‍ ടീം അറ്റ്‌ലാന്റിക്ക് ജേതാക്കളായി.[www.malabarflash.com]

    സ്‌ട്രൈക്കേര്‍സ് എഫ് സി. റോക്കേര്‍സ് കുളങ്കര, എഫ് സി.മലബാര്‍ ഷൂട്ടേര്‍സ്, ടീം അറ്റ്‌ലാന്റിക്ക്, ബുര്‍ത്തക്കല്‍ ആര്‍മ്മി, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ ടീമുകള്‍ പ്രമുഖ താരങ്ങളെ അണി നിരത്തിയാണ് കളത്തിലിറങ്ങിയത്.

    വിജയികള്‍ക്ക് യുവധാര കുളങ്കര പ്രസിഡന്റ് അഷ്‌റഫ് കുളങ്കര ട്രോഫി സമ്മാനിച്ചു. റണ്ണേര്‍സ് അപ്പായ ന്യൂ യോര്‍ക്ക് സിറ്റി ടീംമിന് സലാം മയ്യിപാടി ട്രോഫി സമ്മാനിച്ചു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സിദ്ധിഖ് ചക്കര ഉല്‍ഘാടനം ചെയ്തു. 

    മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സല്ലാം മയിപ്പാടി, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ അക്കര, അബ്ഷീര്‍ എരിയാല്‍, ഖലീല്‍ കര്‍ക്കള, റിയാസ് ബിഗ്ബി, നബീല്, സിയാദ്, സത്താര്‍ തോരവളപ്പ്, നിസാര്‍ കെ.ബി, അയ്യുബ്, ഇര്‍ഷാദ്, സുലൈമാന്‍ മല്ലം, അസൈനാര്‍ കുളങ്കര എന്നിവര്‍ സംബന്ധിച്ചു.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുവധാര കുളങ്കര ഫുട്ബോൾ പ്രീമിയര്‍ ലീഗ് സീസൺ 4 ടീം അറ്റ്ലൻ്റിക്ക് ജേതാക്കൾ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top