• Latest News

    Saturday, February 25, 2017

    വര്‍ക്കല പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ പ്രതിയെ മുങ്ങിയെടുത്ത് ഫയര്‍ഫോഴ്‌സ്
    Saturday, February 25, 2017
    7:20:00 AM


    വര്‍ക്കല: കസ്റ്റഡിയിലിരിക്കെ സ്‌റ്റേഷനില്‍ നിന്നും ഓടി രക്ഷപ്പെട്ട യുവാവിനെ പോലീസ് സാഹസികമായി പിടികൂടി. വര്‍ക്കല ഗുരുമന്ദിര ആക്രമണ കേസില്‍ കസ്റ്റഡിയിലിരിക്കെയാണ് സിഐ ഓഫീസില്‍ നിന്നും യുവാവ് പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. [malabarflash.com]

    അര കിലോമീറ്ററോളം ദൂരെ ഓടിയ യുവാവ് ആള്‍ താമസം ഇല്ലാത്ത വീട്ടിന് മുകളില്‍ കയറി ഒളിച്ചിരുന്നു. പിന്നാലെ എത്തിയ പോലീസിന് ഇയാളെ ആദ്യം കണ്ടെത്താനായില്ല. ഒടുവില്‍ അവര്‍ കണ്ടെത്തി. പക്ഷെ അത് തങ്ങളുടെ അധികാരപരിധിക്ക് പുറത്തായിരുന്നു. നൂറുകാര്‍ ഉടന്‍ 101 ഹെല്‍പ്പ്‌ലൈന്‍ നമ്പറിലെത്തി. ഒടുവില്‍ വീടിന്റെ വാട്ടര്‍ ടാങ്കിനകത്ത് ഒളിച്ച യുവാവിനെ ഫയര്‍ഫോഴ്‌സ് എത്തിയാണ് താഴെ ഇറക്കിയത്. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം.

    വര്‍ക്കല പുല്ലാന്നിയോടും, കരുനിലകോട് എസ്എം നഗറിലും ഗുരു മന്ദിരങ്ങള്‍ക്കു നേരെ ആക്രമണം നടന്ന കേസിലെ പ്രതിയാണ് കഥയിലെ നായകന്‍. രണ്ടിടത്തും ഗുരുമന്ദിരങ്ങളുടെ ഗ്ലാസ് ചില്ലുകള്‍ തകര്‍ന്നിരുന്നു. റോഡില്‍ നിന്ന് കല്ലേറുണ്ടാവുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി യോഗം വര്‍ക്കലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഈ സംഭവത്തിലെ പ്രതിയാണ് സിഐ ഓഫീസില്‍ നിന്ന് ഇറങ്ങിയോടി നൂറുകാര്‍ക്കും നൂറ്റിയൊന്നുകാര്‍ക്കും പണിയുണ്ടാക്കിയത്.




    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വര്‍ക്കല പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടോടിയ പ്രതിയെ മുങ്ങിയെടുത്ത് ഫയര്‍ഫോഴ്‌സ് Rating: 5 Reviewed By: Web Desk
    Scroll to Top