• Latest News

    Saturday, February 4, 2017

    കുടിവെളളത്തിനായി ജനങ്ങള്‍ പരക്കം പായുമ്പോള്‍ ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലെ കിണറില്‍ മാലിന്യങ്ങളുടെ കൂമ്പാരം
    Saturday, February 4, 2017
    1:47:00 AM

    ഉദുമ: കുടിവെളളത്തിനായി ജനങ്ങള്‍ പരക്കം പായുമ്പോള്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലെ കിണറില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അശുദ്ധമാക്കിയതിനാല്‍ ഉപയോഗിക്കാന്‍ പററാത്ത അവസ്ഥയിലാണ്.[www.malabarflash.com]

    ഉദുമ പളളത്തിലുളള പഞ്ചായത്ത് ഓഫീസിന് മുന്നിലുളള കിണറിലെ വെളളമാണ് വേനല്‍ക്കാലത്ത് ഈ പ്രദേശത്തുകാരുടെ ഏക ആശ്രയം. എന്നാല്‍ ഈ കിണറിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് അശുദ്ധമാക്കിയതിനാല്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. 

    നാല്‍പത് വര്‍ഷത്തോളമായി വററാത്ത കിണറാണിത്.
    അധികൃതരുടെ കണ്‍മുന്നിലുളള ഈ കിണര്‍ വൃത്തിയാക്കാന്‍ പഞ്ചായത്ത് അധികാരികള്‍ ഇതു വരെ തയ്യാറായിട്ടില്ല. ഇതിനെതിരെ പരിസരത്തെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്‌.



    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കുടിവെളളത്തിനായി ജനങ്ങള്‍ പരക്കം പായുമ്പോള്‍ ഉദുമ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലെ കിണറില്‍ മാലിന്യങ്ങളുടെ കൂമ്പാരം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top