• Latest News

    Thursday, February 9, 2017

    മുത്തശ്ശി​യു​ടെ ക​ൺ​മു​ന്പിൽ ബാ​ലി​ക ടി​പ്പ​റിടിച്ചു മരിച്ചു
    Thursday, February 9, 2017
    2:20:00 AM

    തൃ​​​ശൂ​​​ർ: സ്കൂ​​​ളി​​​ലേ​​​ക്കു പോ​​​കാ​​​നാ​​​യി റോ​​​ഡ് മു​​​റി​​​ച്ചു ക​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ടി​​​പ്പ​​​ർ ലോ​​​റി​​​യി​​​ടി​​​ച്ച് എ​​​ട്ടു​​​ വ​​​യ​​​സു​​​കാ​​​രി മ​​​രി​​​ച്ചു. കൊ​​​മ്പ​​​ഴ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി ജ​​​യിം​​​സ്-​​​റീ​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളും കൊ​​​മ്പ​​​ഴ സെ​​​ന്‍റ് മേ​​​രീ​​​സ് സ്കൂ​​​ളി​​​ലെ മൂ​​​ന്നാം​​​ ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​മാ​​​യ ഏ​​​യ്ഞ്ച​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്. [www.malabarflash.com]

    ജ​​​യിം​​​സി​​​ന്‍റെ അ​​​മ്മ അ​​​ന്ന​​​മ്മ കു​​​ട്ടി​​​യെ റോ​​​ഡ് മു​​​റി​​​ച്ചു ക​​​ട​​​ത്തി​​​വി​​​ടു​​​മ്പോ​​​ൾ മ​​​റ്റൊ​​​രു വാ​​​ഹ​​​ന​​​ത്തെ മ​​​റി​​​ക​​​ട​​​ന്നെ​​​ത്തി​​​യ ടി​​​പ്പ​​​ർ​​​ലോ​​​റി കു​​​ട്ടി​​​യെ ഇ​​​ടി​​​ച്ചു​​​തെ​​​റി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. റോ​​​ഡി​​​ലേ​​ക്കു തെ​​​റി​​​ച്ചു​​​വീ​​​ണ കു​​​ട്ടി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ലൂ​​​ടെ ടി​​​പ്പ​​​ർ ക​​​യ​​​റി​​​യി​​​റ​​​ങ്ങി. അ​​ന്ന​​​മ്മ​​​യു​​​ടെ ക​​​ണ്‍​മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ക​​​ല്ലു​​​ കൊ​​​ണ്ടു​​​പോ​​​യി​​​രു​​​ന്ന ലോ​​​റി​​​യാ​​ണു കു​​​ട്ടി​​​യെ ഇ​​​ടി​​​ച്ച​​​ത്. കു​​​ട്ടി​​​യെ ഉ​​​ട​​​ൻ പീ​​​ച്ചി​​​യി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും തു​​​ട​​​ർ​​ന്നു തൃ​​​ശൂ​​​ർ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

    വാ​​​ണി​​​യ​​​മ്പാ​​​റ​​​യി​​​ൽ ഓ​​​ട്ടോ ഡ്രൈ​​​വ​​​റാ​​​ണ് ഏ​​​യ്ഞ്ച​​​ലി​​​ന്‍റെ പി​​​താ​​​വ് ജ​​​യിം​​​സ്. റീ​​​ന തൃ​​​ശൂ​​​രി​​​ലെ ഒ​​​രു ക​​​ട​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രി​​​യാ​​​ണ്.

    അ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു ദേ​​​ശീ​​​യ​​​പാ​​​ത​​​യു​​​ടെ നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ഓ​​​ടു​​​ന്ന എ​​​ല്ലാ വ​​​ണ്ടി​​​ക​​​ളും നാ​​​ട്ടു​​​കാ​​​ർ ത​​​ട​​​ഞ്ഞി​​​ട്ടു. ടി​​​പ്പ​​​ർ ഡ്രൈ​​​വ​​​ർ മു​​​ള​​​യം അ​​​ച്ചം​​​കു​​​ന്ന് ജി​​​ബി​​​ൻ ജോ​​​ണി(26)​​​നെ​​​തി​​​രേ പോ​​​ലീ​​​സ് മ​​​നഃപൂ​​ർ​​​വ​​​മ​​​ല്ലാ​​​ത്ത ന​​​ര​​​ഹ​​​ത്യ​​​ക്കു കേ​​​സെ​​​ടു​​​ത്തു. സ്കൂ​​​ൾ​​​ സ​​​മ​​​യ​​​ത്തു ടി​​​പ്പ​​​ർ ഓ​​​ടി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന നി​​​യ​​​മം ലം​​​ഘി​​​ച്ച​​​തി​​​നും പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും.


    Keywords:  Thrissur News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുത്തശ്ശി​യു​ടെ ക​ൺ​മു​ന്പിൽ ബാ​ലി​ക ടി​പ്പ​റിടിച്ചു മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top