• Latest News

    Tuesday, February 21, 2017

    തൃക്കണ്ണാട് ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക്
    Tuesday, February 21, 2017
    11:12:00 PM

    ഉദുമ : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവ ദിവസമായ ചൊവ്വാഴ്ച വന്‍ ഭക്തജന തിരക്ക്.[www.malabarflash.com]
    വൈകുന്നേരം നാലുമണിയോടെ ആറാട്ട് എഴുന്നള്ളത്ത് പാലക്കുന്ന് കരിപ്പോടി വഴി ആറാട്ടുകടവിലെത്തി ആറാട്ടു കുളിച്ചു. തുടര്‍ന്ന് എഴുന്നള്ളത്ത് മടക്കയാത്രയായി ക്ഷേത്ര നടയിലെത്തിയ ശേഷം തിടമ്പ് നൃത്തം നടന്നു.

    ബുധനാഴ്ച വൈകിട്ട് കീഴൂര്‍ ചന്ദ്രഗിരി ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് കുരിതക്കാളി അമ്മയും ധര്‍മശാസ്താവും തിരിച്ചു പോകുന്നതോടെ ഒരാഴ്ചയായി നടക്കുന്ന ഉത്സവത്തിന് പരിസമാപ്തിയാകും. വ്യാഴാഴ്ച രാവിലെ മൂവാളംകുഴി ചാമുണ്ഡി തെയ്യം കെട്ടിയാടും.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തൃക്കണ്ണാട് ക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന് വന്‍ ഭക്തജനത്തിരക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top