ബദിയഡുക്ക: വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മൗവ്വാര്‍ പണിയയിലെ ഗോപാലമണിയാണി - പുഷ്പദമ്പതികളുടെ മകളും മായിപ്പാടി ഡയറ്റിലെ ടി.ടി.സി. വിദ്യാര്‍ത്ഥിനിയുമായ ശ്രീജ (18) യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. [www.malabarflash.com]
തിങ്കളാഴ്ച ഉച്ചയോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ആശുപത്രിയില്‍ പോയിരുന്ന മാതാവും സഹോദരിയും തിരിച്ചെത്തുമ്പോഴാണ് തൂങ്ങിയ നിലയില്‍ ശ്രീജയെ കണ്ടെത്തിയതെന്നു പറയുന്നു. വിവരം ഉടന്‍ ബന്ധുക്കളെ അറിയിച്ചു. അവര്‍ എത്തി ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടെ മരിച്ചു. ആദൂര്‍ പോലീസ് കേസെടുത്തു. ഒരാഴ്ചയായി അസ്വസ്ഥയായിരുന്നെന്നു പറയുന്നു. മാതാവ്: പുഷ്പ. സഹോദരങ്ങള്‍: ശ്രീജിത്ത്, വിദ്യ.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
0 comments:
Post a Comment