• Latest News

    Saturday, February 18, 2017

    ലോറി കാറിലേക്ക് പാഞ്ഞുകയറി എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം മരിച്ചു
    Saturday, February 18, 2017
    10:44:00 AM

    കാസര്‍കോട്: ലോറി കാറിലേക്ക് പാഞ്ഞുകയറി എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം നുള്ളിപ്പാടി ചെന്നിക്കരയിലെ അഹമദ് അഫ്‌സല്‍ (23) മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. [www.malabarflash.com]

    ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ നായമാര്‍മൂല പാണലത്ത് വെച്ചാണ് അപകടം.

    നായന്മാര്‍മൂല പാണലത്ത് കെ.വി.ആറിന്റെ ടാറ്റാമോട്ടോഴ്‌സ് സ്ഥാപനത്തിന് മുന്നിലാണ് അപകടം നടന്നത്. എല്‍.ബി.എസ് എഞ്ചിനിയറിംഗ് കോളേജില്‍ നടന്നുവരുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ അക്കമഡേഷന്‍ കമ്മിറ്റികണ്‍വീനറായിരുന്നു അഫ്‌സല്‍. കലോത്സവത്തില്‍ പങ്കെടുത്ത് വാഹനം കിട്ടാതിരുന്നവരെ കാസര്‍കോട് വിട്ട് തിരിച്ചുപോകുമ്പോഴാണ് അപകടം നടന്നത്. പരിക്കേറ്റവരെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

    പിതാവ്: ആദൂര്‍ അബ്ദുല്ല. സഹോദരങ്ങള്‍: മുഹമ്മദി ഹാശിം (ദേശാഭിമാനി കാസര്‍കോട് ബ്യൂറോയിലെ ലേഖകന്‍ , ഹാരിസ് (നുള്ളിപ്പാടി ജമാഅത്ത് സെക്രട്ടറി), ശംസീന.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോറി കാറിലേക്ക് പാഞ്ഞുകയറി എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top