• Latest News

    Saturday, February 18, 2017

    ജിയോക്ക് തിരിച്ചടിയായി ട്രായിയുടെ പുതിയ റിപ്പോര്‍ട്ട്
    Saturday, February 18, 2017
    11:29:00 PM


    ന്യൂഡല്‍ഹി: റിലയന്‍സ് ജിയോക്ക് തിരിച്ചടിയായി ട്രായിയുടെ ഫോര്‍ ജി ഡൗണ്‍ലോഡിങ്ങ് സ്പീഡ് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട്. ജനുവരിയില്‍ ജിയോയുടെ ഡൗണ്‍ലോഡിങ്ങ് സ്പീഡില്‍ വന്‍ കുറവുണ്ടായായതായി ട്രായിയുടെ റിപ്പോര്‍ട്ടിലുണ്ട്. [www.malabarflash.com]

    ട്രായിയുടെ റിപ്പോര്‍ട്ട് പ്രകാരം  ഇന്ത്യയില്‍  ഏറ്റവും  വേഗതയുള്ള നെറ്റ്‌വര്‍ക്ക് എയര്‍ടെല്ലാണ്. 11 എം.ബി.പി.എസാണ് എയര്‍ടെല്ലിന്റെ ശരാശരി ഡൗണ്‍ലോഡിങ് വേഗത.  എന്നാല്‍ ജിയോക്ക് 8.456 എം.ബി.പി.എസ് വേഗത മാത്രമാണ് ഉള്ളത്.

    എയര്‍ടെല്ലന്റെ ശരാശരി വേഗത കഴിഞ്ഞ മാസവുമായി താരത്മ്യം ചെയ്യമ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ ജിയോയുടെ വേഗതയില്‍ വന്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. ഡിസബറില്‍ ജിയോക്ക് 18 എം.ബി.പി.എസ് വേഗതയാണ് ഉണ്ടായിരുന്നത്.

    മറ്റ് പ്രമുഖ സേവനദാതാക്കളായ വോഡഫോണ്‍, ഐഡിയ എന്നിവരുടെ ഡൗണ്‍ലോഡിങ്ങ് സ്പീഡിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.  ഫോര്‍ ജി അപ്‌ലോഡ് സ്പീഡിലും ജിയോക്ക് തിരിച്ചടിയുണ്ടായി. ജിയോയുടെ അപ്‌ലോഡ് സ്പീഡ് കഴിഞ്ഞ മാസത്തേക്കാള്‍ കുറവാണ്. എന്നാല്‍ എയര്‍ടെല്ലിന്റെ ഫോര്‍ ജി അപ്‌ലോഡ് സ്പീഡ് വര്‍ധിച്ചു.






    Keywords: Technical News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജിയോക്ക് തിരിച്ചടിയായി ട്രായിയുടെ പുതിയ റിപ്പോര്‍ട്ട് Rating: 5 Reviewed By: Web Desk
    Scroll to Top