• Latest News

    Monday, February 13, 2017

    വീട്ടമ്മയെ തോക്കൂചൂണ്ടി മാനഭംഗപ്പെടുത്തിയ പെണ്‍വാണിഭസംഘത്തിലെ അംഗം പിടിയില്‍
    Monday, February 13, 2017
    10:02:00 AM

    കൊച്ചി: തെക്കൂടത്തു വാടകവീട്ടില്‍ വെച്ച് വീട്ടമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്ത കേസിലെ ഒന്നാം പ്രതി പോലീസിന്റെ പിടിയിലായി. കൊല്ലം മൈനാഗപ്പള്ളി കല്ലുവെട്ടാംകുഴി തെക്കേതില്‍ വീട്ടില്‍ അരുണി(29)നെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

    സംഭവത്തിനുശേഷം ഒളിവില്‍ പോയിരുന്ന ഇയാളെ കരുനാഗപ്പള്ളിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി നാസറിനെ പിടികൂടാനുണ്ട്‌.. ഇയാള്‍ കൊല്ലം ജില്ലയിലെ കൊലപാതകം, മോഷണം, പീഡനം തുടങ്ങിയ നൂറോളം കേസുകളില്‍ പ്രതിയാണ്.

    വീട്ടമ്മ രണ്ടാം ഭര്‍ത്താവുമായി തൈക്കൂടത്ത് ഇരുനില വാടക വീട്ടില്‍ കഴിയവേയാണ് സംഭവം നടന്നത്. രാത്രി ഏഴു മണിയോടെ ഭര്‍ത്താവ് ആലുവയില്‍ ബിസിനസ് ആവശ്യത്തിനായി പോയ സമയത്താണ് പ്രതികള്‍ ഇവരുടെ വീട്ടില്‍ എത്തിയത്. കോളിങ് ബെല്‍ അടിച്ചപ്പോള്‍ ഭര്‍ത്താവാണെന്ന് കരുതി വാതില്‍ തുറന്നു.

    ഉടന്‍ പ്രതികള്‍ അകത്തുകയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ കൈകള്‍ കൂട്ടിക്കെട്ടിയിട്ടശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന എല്‍.സി.ഡി. ടിവിയും അവര്‍ കടത്തിക്കൊണ്ടു പോയി.

    പിടിയിലായ പ്രതി ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിലെ അംഗമാണെന്ന് പോലീസ് പറഞ്ഞു. സൗത്ത് സി.ഐ: സിബി ടോം, മരട് എസ്.ഐ. സുജാതന്‍ പിള്ള, സീനിയര്‍ സി.പി.ഒമാരായ കെ.എസ്. ഗിരീഷ് ബാബു, വിനോദ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചു.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീട്ടമ്മയെ തോക്കൂചൂണ്ടി മാനഭംഗപ്പെടുത്തിയ പെണ്‍വാണിഭസംഘത്തിലെ അംഗം പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top