• Latest News

    Thursday, February 23, 2017

    പള്‍സര്‍ സുനിയും വിജീഷും പിടിയില്‍; അറസ്റ്റ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍
    Thursday, February 23, 2017
    5:55:00 PM


    കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് എ.സി.ജെ.എം കോടതിയില്‍ ഉച്ചക്ക് ഒന്നേകാലോടെ കീഴടങ്ങാനെത്തിയ പ്രതികളെയാണ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. പോലീസിന്റെ കണ്ണുവെട്ടിച്ച് സുനിയും വിജേഷും മജിസ്‌ട്രേറ്റിന്റെ  ചേംബറിലെത്തുകയായിരുന്നു. [malabarflash.com]

    എന്നാല്‍ ഉച്ചഭക്ഷണത്തിന് വേണ്ടി കോടതി പിരിഞ്ഞ സമയത്താണ് ഇവര്‍ ചേംബറിലെത്തിയത്. മജിസ്‌ട്രേറ്റ് വരുന്നതും കാത്ത് ഇരുവരും കോടതി വരാന്തയില്‍ നിന്ന പ്രതികളെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതികളെ തിരിച്ചറിഞ്ഞതോടെയാണ് പോലീസ് എത്തിയത്.

    കോടതി മുറിയില്‍ കയറി അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സെന്‍ട്രല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം വലിച്ചിഴച്ച് കൊണ്ടു പോകുകയായിരുന്നു. പ്രതികള്‍ ഏറെ നേരം ചെറുത്തു നിന്നെങ്കിലും ഫലമുണ്ടായില്ല.




    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പള്‍സര്‍ സുനിയും വിജീഷും പിടിയില്‍; അറസ്റ്റ് കോടതിയില്‍ കീഴടങ്ങാന്‍ എത്തിയപ്പോള്‍ Rating: 5 Reviewed By: Web Desk
    Scroll to Top