• Latest News

    Monday, February 27, 2017

    പാലക്കാട് നിന്നും ബാലികയെ തട്ടിക്കൊണ്ടുപോയ ചെന്നൈ സ്വദേശി അറസ്‌റ്റില്‍
    Monday, February 27, 2017
    10:46:00 AM

    പാലക്കാട്‌: നഗരത്തിനു സമീപം കല്ലേക്കാടുനിന്നും ബാലികയെ തട്ടിക്കൊണ്ടുപോയ ചെന്നൈ സ്വദേശിയെ ടൗണ്‍ നോര്‍ത്ത്‌ ക്രൈം സ്‌ക്വാഡ്‌ അറസ്‌റ്റ് ചെയ്‌തു.[www.malabarflash.com]
     ചെന്നൈ അഗര്‍ സാലയൂര്‍ സ്വദേശി ഗോപാല്‍ എന്ന ഗോപാലകൃഷ്‌ണന്‍ (30) നെയാണ്‌ കന്യാകുമാരി നാഗര്‍കോവിലില്‍ നിന്നും പിടികൂടിയത്‌. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ബാലികയെ പോലീസ്‌ മോചിപ്പിച്ചു. കഴിഞ്ഞ 20 ന്‌ രാവിലെയാണ്‌ ബാലികയെ കാണാതായത്‌.

    കഴിഞ്ഞ ഒരു വര്‍ഷമായി ഗോപാല്‍ പാലക്കാട്‌ ടൗണിനടുത്ത്‌ വാടക വീട്ടില്‍ താമസിച്ച്‌ കൂലിപ്പണി ചെയ്‌തു വരികയായിരുന്നു. ഇരുപതാം തിയതി പുലര്‍ച്ചെയാണ്‌ പ്രതി അയല്‍വീട്ടിലെ ബാലികയെ പ്രലോഭിപ്പിച്ച്‌ തട്ടിക്കൊണ്ടുപോയത്‌.

    മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തതിനാല്‍ പോലീസ്‌ അന്വേഷണം വഴിമുട്ടി. തുടര്‍ന്ന്‌ ഗോപാലിന്റെ മുന്‍ കാല ജീവിതത്തെക്കുറിച്ച്‌ അന്വേഷണമാരംഭിച്ച പോലീസ്‌ ചെന്നൈ, നാമക്കല്‍, ഊട്ടി, തിരുച്ചി എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.

    ഇതിനിടയില്‍ ഗോപാലിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നാഗര്‍കോവിലില്‍ വില്‌പന നടത്തിയതായി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന്‌ നാഗര്‍കോവിലിലേക്ക്‌ പുറപ്പെട്ട അന്വേഷണ സംഘം നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളിലെ ലോഡ്‌ജുകള്‍ അരിച്ചു പെറുക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ വാടക വീടുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ നാഗര്‍ കോവില്‍ റെയില്‍വേ പുറംപോക്കിലുള്ള വാടക വീട്ടില്‍ ബാലികയെ പാര്‍പ്പിച്ചതായി കണ്ടെത്തിയത്‌. പിന്നീട്‌ പുറത്തു പോയ ഗോപാല്‍ രാത്രി തിരിച്ചെത്തിയ സമയം അവിടെ ഒളിഞ്ഞിരുന്ന പോലീസ്‌ സാഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.

    ടൗണ്‍ നോര്‍ത്ത്‌ എസ്‌.ഐ: ആര്‍. രഞ്‌ജിത്‌, എ.എസ്‌.ഐ: ഷേണു, ക്രൈം സ്‌ക്വാഡ്‌ അംഗങ്ങളായ കെ. നന്ദകുമാര്‍, ആര്‍. കിഷോര്‍, വിനോദ്‌ പൂവക്കോട്‌, കെ. അഹമ്മദ്‌ കബീര്‍, ആര്‍. വിനീഷ്‌, വനിതാ സി.പി.ഒ കവിത എന്നിവരടങ്ങിയ സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാലക്കാട് നിന്നും ബാലികയെ തട്ടിക്കൊണ്ടുപോയ ചെന്നൈ സ്വദേശി അറസ്‌റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top