• Latest News

    Wednesday, February 15, 2017

    കു​രു​ന്നു​ക​ളു​ടെ മു​ന്നി​ലിട്ട് ആ​യ​യെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്തി
    Wednesday, February 15, 2017
    1:39:00 AM

    മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ ഡേ ​കെ​യ​റി​ൽ കു​രു​ന്നു​ക​ളു​ടെ ക​ണ്‍​മു​ന്നി​ൽ​വ​ച്ച് ആ​യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ബെ​ൻ മൂ​ർ എ​സ്റ്റേ​റ്റി​ലെ മ​ണി​ക​ണ്ഠ​ന്‍റെ ഭാ​ര്യ രാ​ജ​ഗു​രു​വാ​ണ് (47) അ​തി​ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്.[www.malabarflash.com]

    ചൊ​വ്വാ​ഴ്ച കെ​ഡി​എ​ച്ച്പി ക​ന്പ​നി ഗു​ണ്ടു​മ​ല എ​സ്റ്റേ​റ്റ് ബെ​ൻ​മോ​ർ ഡി​വി​ഷ​നി​ലെ എ​സ്റ്റേ​റ്റ് ക്രെ​ച്ചി​ലാ​യി​രു​ന്നു (ഡേ ​കെ​യ​ർ) സം​ഭ​വം. ക്ര​ച്ചി​ന​ക​ത്തേ​ക്കു ക​യ​റി​യ ആ​ക്ര​മി​ക​ൾ അ​ക​ത്തു​നി​ന്നും വാ​തി​ൽ കു​റ്റി​യി​ട്ട ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ ശേ​ഷം കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​ഭാ​ത്തു​ള്ള വാ​തി​ലി​ലൂ​ടെ ആ​ക്ര​മി​ക​ൾ ര​ക്ഷ​പെ​ട്ടു.

    ബെ​ൻ​മോ​ർ ഡി​വി​ഷ​നി​ലെ ക്ര​ച്ചി​ൽ 11 കു​ട്ടി​ക​ളാ​ണ് ഉ​ള്ള​തെ​ങ്കി​ലും ചൊ​വ്വാ​ഴ്ച നാ​ലു കു​ട്ടി​ക​ൾ മാ​ത്ര​മാ​ണെ​ത്തി​യി​രു​ന്ന​ത്. ഈ ​കു​ട്ടി​ക​ളു​ടെ മു​ന്നി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. മോ​ഷ​ണ​ത്തി​നാ​യാ​ണ് കൊ​ല​ന​ട​ത്തി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ത്തു​പ​വ​നോ​ളം സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ഖ​ത്തും നെ​റ്റി​യി​ലും വെ​ട്ടു​ക​ളേ​റ്റ പാ​ടു​ക​ളു​ണ്ട്. ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ സം​ഭ​വ​ത്തി​നു പി​ന്നി​ലു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 

    ജോ​ലി​യു​ടെ ഇ​ട​വേ​ള​യി​ൽ കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി ജ​ലാ​നി ബ​ത്യു​ത് ആ​ണ് രാ​ജ​ഗു​രു​വി​നെ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വാ​തി​ൽ പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ ജ​ലാ​നി മു​ട്ടി​വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. പി​ൻ​ഭാ​ഗ​ത്തെ​ത്തി വാ​തി​ലി​ലൂ​ടെ നോ​ക്കു​ന്പോ​ൾ രാ​ജ​ഗു​രു ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന​താ​ണ് ക​ണ്ട​ത്. ജ​ലാ​നി നി​ല​വി​ളി​ച്ച​തി​നെ തു​ട​ർ​ന്ന് ല​യ​ത്തി​ലു​ള്ള​വ​രും തോ​ട്ട​ത്തി​ൽ പ​ണി​ചെ​യ്യു​ന്ന​വ​രും ഓ​ടി​ക്കൂ​ടി. രാ​ജ​ഗു​രു​വി​നെ ഉ​ട​നെ ഗു​ണ്ടു​മ​ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കു​രു​ന്നു​ക​ളു​ടെ മു​ന്നി​ലിട്ട് ആ​യ​യെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top