• Latest News

    Monday, February 27, 2017

    മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി; ജില്ലാ പ്രചരണ സമിതി നിലവില്‍ വന്നു
    Monday, February 27, 2017
    9:37:00 PM

    കാസര്‍കോട്: ഏപ്രില്‍ 27മുതല്‍ 30 വരെ നടക്കുന്ന മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ സില്‍വര്‍ ജൂബിലി, സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 11ാം ഉറൂസ് മുബാറകിന്റെ ജില്ലാ പ്രചരണ സമിതി നിലവില്‍ വന്നു.[www.malabarflash.com]

    കാസര്‍കോട് ജില്ലാ സുന്നീ സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബഹുജന കണ്‍വെന്‍ഷന്‍ സ്ഥാപന ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 

    സുലൈമാന്‍ കരിവെള്ളൂര്‍ പദ്ധതി അവതരിപ്പിച്ചു. പാത്തൂര്‍ മുഹമ്മദ് സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ജബ്ബാര്‍ സഖാഫി പാത്തൂര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, കന്തല്‍ സൂപ്പി മദനി, ഹംസ മിസ്ബാഹി ഓട്ടപ്പടവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും ഖലീല്‍ അഹ്‌സനി നന്ദിയും പറഞ്ഞു.

    പ്രചരണ സമിതി ഭാരവാഹികളായി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (ചെയര്‍മാന്‍), യു.പി.എസ് തങ്ങള്‍ മിനിസ്റ്റേറ്റ്, മുഹ്യദ്ദീന്‍ സഅദി ചേരൂര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍ (വൈ.ചെയര്‍മാന്‍), ജബ്ബാര്‍ സഖാഫി പാത്തൂര്‍ (ജന.കണ്‍വീനര്‍), സിദ്ദീഖ് പൂത്തപ്പലം (വര്‍ക്കിംഗ് കണ്‍വീനര്‍), നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, കരീം മാസ്റ്റര്‍ കുമ്പള (ജോ.കണ്‍വീനര്‍), ജബ്ബാര്‍ ഹാജി നുള്ളിപ്പാടി (ട്രഷറര്‍). സോണ്‍ കണ്‍വീനര്‍മാരായി ഫാറൂഖ് പൊസോട്ട് (മഞ്ചേശ്വരം), ശാഫി സഅദി (ഉപ്പള), താജുദ്ദീന്‍ മാസ്റ്റര്‍ (കുമ്പള), വാഹിദ് സഖാഫി (ബദിയടുക്ക), സയ്യിദ് ജലാലുദ്ദീന്‍ സഖാഫി തങ്ങള്‍ (മുള്ളേരിയ), ശംസീര്‍ സൈനി (കാസര്‍കോട് ), ബശീര്‍ ഹിമമി പെരുമ്പള (ഉദുമ), റഫീഖ് സഖാഫി ചേടിക്കുണ്ട് (ബേഡകം), സത്താര്‍ പഴയകടപ്പുറം (കാഞ്ഞങ്ങാട്), ജബ്ബാര്‍ മിസ്ബാഹി (ചെറുവത്തൂര്‍), സൈനുല്‍ ആബിദീന്‍ തങ്ങള്‍ (പരപ്പ), അബ്ദുറഹ്മാന്‍ പടന്ന (തൃക്കരിപ്പൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി; ജില്ലാ പ്രചരണ സമിതി നിലവില്‍ വന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top