• Latest News

    Wednesday, February 22, 2017

    പൊവ്വല്‍ എല്‍ ബി എസ് കോളേജില്‍ എം.എസ്.എഫ്-എസ്.എഫ്.ഐ സംഘര്‍ഷം; 4 പേര്‍ക്ക് പരിക്ക്
    Wednesday, February 22, 2017
    11:08:00 PM


    ബോവിക്കാനം: പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജില്‍ എസ് എഫ് ഐ-എം എസ് എഫ് സംഘര്‍ഷം. നാലു പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റ എം എസ് എഫ് പ്രവര്‍ത്തരായ പള്ളിക്കരയിലെ മുസ്തഫ (20), പവാസ് (20), റാഷിദ് (20) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും എസ് എഫ് ഐ പ്രവര്‍ത്തകനായ പമീഷി(22)നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. [www.malabarflash.com]

    ബുധനാഴ്ച രാവിലെയാണ് സംഭവം. കണ്ണൂര്‍ സര്‍വ്വ കലാശാല കലോത്സലത്തിനു ചൊവ്വാഴ്ചയാണ് കോളേജില്‍ തിരശ്ശീല വീണത്. ഇതിനിടയില്‍ വാട്‌സ് അപ്പ് ഗ്രൂപ്പില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം പോര്‍വിളിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി ബുധനാഴ്ച രാവിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്കേറ്റവും കൈയ്യേറ്റവും ഉണ്ടായതായും പോലീസ് പറഞ്ഞു.

    ഹോസ്റ്റലിനു സമീപത്തു വച്ചുണ്ടായ വാക്കേറ്റവും കൈയ്യാങ്കളിയും കോളേജിലെത്തിയതോടെ മൂര്‍ച്ഛിക്കുകയും വലിയ സംഘര്‍ഷത്തിലേയ്ക്കു നീങ്ങുകയുമായിരുന്നു. വിവരമറിഞ്ഞ് പോലീസെത്തി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ ലാത്തിവീശി ഓടിക്കുകയായിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതു കണക്കിലെടുത്തു സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.




    Keywords: Kasargod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പൊവ്വല്‍ എല്‍ ബി എസ് കോളേജില്‍ എം.എസ്.എഫ്-എസ്.എഫ്.ഐ സംഘര്‍ഷം; 4 പേര്‍ക്ക് പരിക്ക് Rating: 5 Reviewed By: Web Desk
    Scroll to Top