• Latest News

    Friday, February 3, 2017

    വീടിന്റെ മേല്‍ക്കൂര പൊളിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്
    Friday, February 3, 2017
    10:38:00 AM

    ഉദുമ: മീത്തല്‍ മാങ്ങാടില്‍ വീടിന്റെ മേല്‍ക്കൂര പൊളിഞ്ഞുവീണ് ഗ്രഹനാഥയുള്‍പ്പടെ നാലുപേര്‍ക്ക് പരിക്കേറ്റു. വി.ലക്ഷ്മി (60), മകള്‍ വി.പ്രീത (28), മരുമകള്‍ കെ.സൗമ്യ (28), കൊച്ചുമകന്‍ ആരവ് (രണ്ട്) എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]

    വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഇവര്‍ വീട്ടില്‍ ടി.വി. കണ്ടിരിക്കെ മേല്‍ക്കൂര നടുവില്‍നിന്ന് പൊളിഞ്ഞുവീഴുകയായിരുന്നു. മേല്‍ക്കൂരയ്ക്ക് പഴക്കമുള്ളതായി ലക്ഷ്മിയുടെ മകന്‍ അശോകന്‍ പറഞ്ഞു.

    പരിക്കേറ്റ നാലുപേരും ഉദുമ സ്‌പെഷ്യാലിറ്റി ആസ്​പത്രിയില്‍ ചികിത്സയിലാണ്.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീടിന്റെ മേല്‍ക്കൂര പൊളിഞ്ഞ് നാലുപേര്‍ക്ക് പരിക്ക് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top