• Latest News

    Thursday, February 23, 2017

    അമ്മയുടെ തലയറുത്തെടുത്ത് മകന്‍ വീടിനുള്ളില്‍ പൂജ നടത്തി
    Thursday, February 23, 2017
    10:04:00 PM


    ബംഗളൂരു: അമ്മയുടെ കഴുത്തിന് വെട്ടിവീഴ്ത്തി തലയറുത്തെടുത്ത് മകന്‍ പൂജ നടത്തി. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം. 70 കാരിയായ സാവിത്രിയേയാണ് മകന്‍ ദാരുണമായി കൊലപ്പെടുത്തിയത്. [malabarflash.com]

    അവതാരപുരുഷന്റെ ബാധ ശരീരത്തില്‍ കയറിയെന്നു പറഞ്ഞാണ് മധ്യവയസ്‌കനായ മകന്‍ തിമ്മരാജ് അമ്മയെ കൊലപ്പെടുത്തി പൂജ നടത്തിയത്. ഭാര്യ ഉപേക്ഷിച്ച് പോയതിനെത്തുടര്‍ന്ന് സാവിത്രിയിക്കൊപ്പമായിരുന്നു തിമ്മരാജ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി എട്ടരോടെയാണ് തിമ്മരാജ് സാവിത്രിയെ കൊലപ്പെടുത്തിയത്.

    ഭക്ഷണം നല്‍കാനെത്തിയപ്പോള്‍ ഇയാള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് തലയറുത്തെടുത്ത് വീട്ടനുള്ളില്‍ മാലയിട്ട് പൂജിച്ചു. ബുധനാഴ്ചയാണ് സംഭവം പുറംലോകമറിയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി തിമ്മരാജിനെ കസ്റ്റഡിയില്‍ എടുത്തു.

    വീടിന്റെ വാതില്‍ ചവിട്ടിത്തുറന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാള്‍ക്ക് മനോദൗര്‍ബല്യമുള്ളതായി പോലീസ് അറിയിച്ചു. തലറുത്ത് പൂജ നടത്തുന്നതോടെ തനിക്ക് അമാനുഷിക ശക്തി ലഭിക്കുമെന്നാണ് തിമ്മരാജ് വിശ്വസിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ചു.



    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അമ്മയുടെ തലയറുത്തെടുത്ത് മകന്‍ വീടിനുള്ളില്‍ പൂജ നടത്തി Rating: 5 Reviewed By: Web Desk
    Scroll to Top