• Latest News

    Wednesday, February 8, 2017

    28 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
    Wednesday, February 8, 2017
    4:07:00 PM


    കാഞ്ഞങ്ങാട്: സ്വര്‍ണ്ണം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവാവിന്റെ പക്കല്‍ നിന്നും 28 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ മുസ്തഫ എന്ന ഉറുമി മുസ്തഫ (38)യെയാണ് ഹൊസ്ദുര്‍ഗ് സി.ഐ സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. [www.malabarflash.com]

    കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഫെബ്രുവരി ഒന്നിന് ഉച്ചക്ക് കാഞ്ഞങ്ങാട് ടൗണില്‍ വെച്ച് മലപ്പുറം അരീക്കോട്ടെ അബ്ദുല്‍ ഷുക്കൂറിന്റെ മകന്‍ നാലകത്ത് ഫാസിലിനെ കണ്ടുമുട്ടിയ മുന്‍ പരിചയക്കാരനായ മുസ്തഫയും കാലടി സ്വദേശിയായ ആ ന്റണി പോളും കണ്ടാലറിയാവുന്ന മറ്റൊരാളും ചേര്‍ന്ന് സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ് 28 ലക്ഷം രൂപ വാങ്ങിയശേഷം മുങ്ങിയെന്നാണ് പരാതി.

    എന്നാല്‍ പരാതിക്കാരനും പ്രതിയും തമ്മില്‍ ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിനും വസ്തുത കണ്ടെത്തുന്നതിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പ്രതിയെ ബുധനാഴ്ച വിട്ടുകിട്ടിയേക്കും.




    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: 28 ലക്ഷം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍ Rating: 5 Reviewed By: Web Desk
    Scroll to Top