• Latest News

    Wednesday, February 8, 2017

    ലോ അക്കാദമി സമരം അവസാനിച്ചു; സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ
    Wednesday, February 8, 2017
    4:01:00 PM


    തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജില്‍ 29 ദിവസമായി തുടര്‍ന്നുവന്ന വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ സമരം പിന്‍വലിച്ചത്. [www.malabarflash.com]

    ധാരണ അനുസരിച്ച് ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറ്റി. സര്‍വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് തീരുമാനിച്ചു. കാലാവധി ഇല്ലാതെ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കും. മാനേജ്‌മെന്റ് തീരുമാനത്തില്‍നിന്ന് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.

    വിദ്യാര്‍ഥികള്‍ സമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് കെ. മുരളീധരന്‍ എംഎല്‍എയും ബിജെപി നേതാവ് വി.വി.രാജേഷും നിരാഹാര സമരം പിന്‍വലിച്ചു. ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടുള്ള സമരം 29–ാം ദിവസത്തിലേക്കു കടന്നതോടെയാണ് വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, മന്ത്രി വി.എസ്.സുനില്‍ കുമാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.




    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോ അക്കാദമി സമരം അവസാനിച്ചു; സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ Rating: 5 Reviewed By: Web Desk
    Scroll to Top