• Latest News

    Wednesday, February 22, 2017

    നാദാപുരത്ത് മന്ത്രവാദത്തിനിടയില്‍ പൊള്ളലേറ്റ യുവതി മരിച്ചു
    Wednesday, February 22, 2017
    10:09:00 AM

    നാദാപുരം: മന്ത്രവാദത്തിനിടയില്‍ പൊള്ളലേറ്റ യുവതി മരിച്ചു. വ്യാജ മന്ത്രവാദത്തിനിരയായ ഷമീന (29) ആണ് മരിച്ചത്. സംഭവത്തില്‍ മന്ത്രവാദിനി കുറ്റ്യാടി സ്വദേശി നജ്മയെ പോലീസ് നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.[www.malabarflash.com]

    മന്ത്രവാദത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ് യുവതിയെ കോഴിക്കാട്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് വെള്ളയില്‍ പുതിയ കടവിലാണ് സംഭവം നടന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ഷമീനയ്ക്ക് രണ്ടാം വിവാഹം നടക്കുന്നത് വൈകിയതിനെ തുടര്‍ന്നാണ് മന്ത്രവാദ കളത്തില്‍ കുടുംബം എത്തിച്ചേര്‍ന്നത്.

    മന്ത്രവാദിനി നജ്മയുടെ വീട്ടില്‍ വെച്ചായിരുന്നു ഹോമം നടത്തിയിരുന്നത്. മണ്‍കലത്തില്‍ കുന്തിരിക്കവും ഊദും നിറച്ച് മണ്ണെണ്ണ ഒഴിച്ച് പുകയുണ്ടാക്കുകകയും ഈ പുക ഷെമീനയുടെ ശരീരത്തില്‍ കയറിക്കൂടിയ പിശാചിനെ ഇറക്കുമെന്നുമായിരുന്നു മന്ത്രവാദിനി നജ്മയുടെ വാദം.

    ഹോമം നടത്തുന്ന മണ്‍കലത്തില്‍ മണ്ണെണ്ണയ്ക്ക് പകരം പെട്രോള്‍ ഒഴിക്കുകയായിരുന്നു. ഇതോടെ തീ ആളിക്കത്തുകയും ഷെമീനയുടെ മുഖത്തും കൈക്കും പൊള്ളലേല്‍ക്കുകയും ചെയ്തു. ഇതെ തുടര്‍ന്ന് 80 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു.

    പുറമേരിയിലെ വീട് കേന്ദ്രീകരിച്ച് രണ്ട് വര്‍ഷത്തിലധികമായി നജ്മ മന്ത്രവാദം നടത്തി വരികയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാദാപുരത്ത് മന്ത്രവാദത്തിനിടയില്‍ പൊള്ളലേറ്റ യുവതി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top