• Latest News

    Friday, February 24, 2017

    പിണറായിയുടെ സന്ദര്‍ശനം: തലപ്പാടിയില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ കല്ലേറ്
    Friday, February 24, 2017
    10:01:00 PM


    മഞ്ചേശ്വരം: തലപ്പാടിയില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബിസന് നേരെ കല്ലേര്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മംഗളൂരു സന്ദര്‍ശനത്തിനെതിരെ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ചു ഹര്‍ത്താല്‍ അനുകൂലികളാണ് ബസിന് നേരെ കല്ലെറിഞ്ഞ് ബസിന്റെ ഗ്ലാസ് തകര്‍ത്തത്. [malabarflash.com]

    വെള്ളിയാഴ്ച്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനു നേരെ ആര്‍.ടി.ഒ ഓഫിസിനു മുന്‍വശത്ത് വെച്ചാണ് കല്ലേറ് നടന്നത്.

    മംഗളൂരു ഭാഗത്തു നിന്നും ബസിനെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ടംഗ സംഘമാണ് കല്ലേറ് നടത്തിയത്. രണ്ടു തവണയാണ് കല്ലേറ് നടന്നതെന്ന് ബസ് ഡ്രൈവര്‍ പറഞ്ഞു. കല്ലേറില്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ല.




    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പിണറായിയുടെ സന്ദര്‍ശനം: തലപ്പാടിയില്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ കല്ലേറ് Rating: 5 Reviewed By: Web Desk
    Scroll to Top