• Latest News

    Tuesday, February 21, 2017

    മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍; മന്ത്രവാദിനി പിടിയില്‍
    Tuesday, February 21, 2017
    12:01:00 AM

    കോഴിക്കോട്: മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍. കോഴിക്കോട് പുറമേരിയില്‍ വീട് കേന്ദ്രീകരിച്ചുള്ള മന്ത്രവാദത്തിനിടെയാണ് വെള്ളയില്‍ സ്വദേശിനിക്ക് പൊള്ളലേറ്റത്. മന്ത്രവാദത്തിന് നേതൃത്വം നല്‍കിയിരുന്ന കുറ്റിയാടി അടുക്കത്ത് സ്വദേശിനി നജ്മയെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

    കഴിഞ്ഞ ദിവസമാണ് സംഭവം. വിവാഹം വൈകുന്നതിന് പരിഹാരം തേടിയാണ് യുവതി മന്ത്രവാദിനിയെ സമീപിച്ചത്. തുടര്‍ന്ന് നടന്ന പൂജയ്ക്കിടയില്‍ വസ്ത്രത്തിന് തീപിടിയ്ക്കുകയും യുവതിയ്ക്ക് ഗുരുരതമായി പൊള്ളലേല്‍ക്കുകയും ചെയ്തു. യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മന്ത്രവാദത്തിന് നേതൃത്വം നല്‍കിയിരുന്ന കുറ്റിയാടി സ്വദേശി നജ്മയെ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് കടുത്ത നടപടി വേണമെന്ന ആവശ്യമായി നാട്ടുകാര്‍ രംഗത്ത് എത്തി

    പുറമേരിയിലെ വീട് കേന്ദ്രീകരിച്ച് രണ്ട് വര്‍ഷത്തിലധികമായി നജ്മ മന്ത്രവാദം നടത്തി വരികയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാദാപുരം എസ്‌ഐ കെ പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മന്ത്രവാദം നടത്തിയ വീട് സീല്‍ ചെയ്തു.


    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മന്ത്രവാദത്തിനിടെ പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍; മന്ത്രവാദിനി പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top