• Latest News

    Saturday, February 11, 2017

    തെരുവുനായെ ഭയന്നോടിയ വീട്ടമ്മ കിണറ്റില്‍വീണ് മരിച്ചു
    Saturday, February 11, 2017
    12:30:00 AM

    മഞ്ചേശ്വരം: തെരുവുനായുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ വീട്ടമ്മ ആള്‍മറയില്ലാത്ത കിണറ്റില്‍വീണ് മരിച്ചു. ബായാര്‍ ചേരാലിലെ രഘുരാമ പാട്ടാളിയുടെ ഭാര്യ രാധയാണ് (55) മരിച്ചത്.[www.malabarflash.com]

    വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ ചിപ്പാറിന് സമീപം അപ്പേരിയിലാണ് സംഭവം. ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാന്‍ ചിപ്പാറില്‍ ബസിറങ്ങി സഹോദരി വാരിജയുടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ നായ് പിന്തുടര്‍ന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ കിണറ്റില്‍ വീഴുകയായിരുന്നു. 

    ഉപ്പളയില്‍നിന്ന് ഫയര്‍ഫോഴ്‌സത്തെി ദേര്‍ളകട്ട കണഞ്ചൂരിലെ ആശുപത്രിയിലത്തെിച്ചെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മരിച്ചു. മക്കള്‍: സതീഷ്, സരിത, സന്ദേശ്, വാണിജ.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തെരുവുനായെ ഭയന്നോടിയ വീട്ടമ്മ കിണറ്റില്‍വീണ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top